ദുബൈയില്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ഷോറൂം തുറന്നു
ദുബൈയിലെ റോയല്‍ എന്‍ഫീല്‍ഡ് ആരാധകരെ സന്തോഷത്തിലാഴ്ത്തിക്കൊണ്ട് ആദ്യത്തെ കമ്പനി ഡീലര്‍ഷിപ്പ് തുറന്നു. അന്തര്‍ദ്ദേശീയ വിപണികളിലേക്കുള്ള എന്‍ഫീല്‍ഡിന്റെ സഞ്ചാരങ്ങളിലെ ഒരു നാഴികക്കല്ലായിട്ടാണ് ദുബൈ ഡീലര്‍ഷിപ്പിനെ കമ്പനി കാണുന്നത്.
ദുബൈയിലെ അല്‍ ക്വാസിലാണ് റോയല്‍ എന്റഫീല്‍ഡ് ഷോറൂം സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ വിറ്റഴിക്കുന്ന എല്ലാ മോഡലുകളും ഷോറൂമില്‍ എത്തിച്ചിട്ടുണ്ട്.

മോട്ടോര്‍സൈക്കിളുകള്‍ക്കൊപ്പം റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് ഉല്‍പന്നങ്ങളും ഈ ഷോറൂമില്‍ വില്‍പനയ്ക്കുണ്ടായിരിക്കും.
യുഎഇയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി റോയല്‍ എന്‍ഫീല്‍ഡുകള്‍ എത്തുന്നുണ്ട്. എന്‍ഫീല്‍ഡ് ബൈക്കുകളോട് ഭ്രാന്തമായ ആവേശമുള്ള ഒരു കൂട്ടമാളുകള്‍ യുഎഇ നഗരങ്ങളിലുണ്ട്. കമ്പനിയുടെ എല്ലാ മോഡലുകളും ദുബൈ ഷോറൂമില്‍ കിട്ടുമെന്നാണ് അറിയുന്നത്.



Click it and Unblock the Notifications








