എന്‍ഫീല്‍ഡ് ക്ലാസിക്, റമ്പ്ലര്‍ ക്രൂയിസറുകള്‍ കുവൈത്തില്‍
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഇനി കുവൈത്തിലും ലഭ്യമാകും. ക്ലാസിക് 500, തണ്ടര്‍ബേഡ് എന്നീ മോഡലുകളാണ് കുവൈത്തില്‍ വില്‍പനയ്ക്കായി അവതരിപ്പിച്ചിരിക്കുന്നത്. മധ്യേഷ്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കുവൈത്തിലേക്ക് എന്‍ഫീല്‍ഡ് എത്തുന്നത്. അമേരിക്കയും യൂറോപ്പുമടക്കമുള്ള ആഗോളവിപണികളില്‍ എന്‍ഫീല്‍ഡ് ഇതിനകം തന്നെ സാന്നധ്യമറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങളും ലോഞ്ച് ചടങ്ങിന്റെ ചിത്രങ്ങളും താഴെ കാണാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

കുവൈത്ത് സിറ്റിയിലെ അല്‍ റായില്‍ സ്ഥിതി ചെയ്യുന്ന കുവൈത്ത് ഓട്ടോമോട്ടീവ് കമ്പനിയാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുക.

1955ല്‍ സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് കുവൈത്ത് ഓട്ടോമോട്ടീവ് കമ്പനി. ഗീലീ, മസ്ദ, പൂഷോ തുടങ്ങിയ ബ്രാന്‍ഡുകളും ഈ സ്ഥാപനം വഴി കുവൈത്തിലെത്തുന്നുണ്ട്.

വിതരണം, മാര്‍ക്കറ്റിങ്, സര്‍വീസ് തുടങ്ങിയ എല്ലാ സേവനങ്ങളും കുവൈത്ത് ഓട്ടോമോട്ടീവ് കമ്പനി വഴിയാണ് റോയല്‍ എന്‍ഫീല്‍ഡ് നടപ്പാക്കുക.

രണ്ട് മോട്ടോര്‍സൈക്കിളുകള്‍ റോയല്‍ എന്‍ഫീല്‍ഡ് കുവൈത്ത് വിപണിയിലെത്തിക്കും. ക്ലാസിക് 500, റമ്പ്‌ലര്‍ 500 എന്നീ ബൈക്കുകളാണ് കുവൈത്തില്‍ വില്‍ക്കുക.

റമ്പ്ലര്‍ 500 പുതിയ മോഡലൊന്നുമല്ലെന്നറിയുക. ഇന്ത്യയില്‍ തണ്ടര്‍ബേഡ് 500 എന്ന പേരിലാണ് ഈ വാഹനം വില്‍ക്കുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച് കുവൈത്തിലെത്തിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് ചെയ്യുന്നത്.

രണ്ട് ബൈക്കുകളിലും ഉപയോഗിക്കുന്നത് 500സിസി ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ്. 27.2 കുതിരശക്തി പകരുന്നു ഈ വാഹനം. 41.3 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍.

ടാന്‍ ബ്ലാക്ക്, സില്‍വര്‍, ക്രോം ബ്ലാക്, ക്രോം മറൂണ്‍, എന്നീ നിറങ്ങളില്‍ ക്ലാസിക് 500 ബൈക്ക് ലഭിക്കും കുവൈത്തില്‍. സ്റ്റോണ്‍ (മാറ്റ് ബ്ലാക്ക്), മറൈന്‍ (മെറ്റാലിക് ബ്ലൂ), ലൈറ്റ്‌നിങ് (മെറ്റാലിക് സില്‍വര്‍ ഗ്രേ) എന്നീ നിറങ്ങളില്‍ റമ്പ്‌ലര്‍ 500 ബൈക്ക് ലഭിക്കും.

ചെന്നൈയിലെ ഒറഗഡത്താണ് റോയല്‍ എന്‍ഫീല്‍ഡിന്റെ നിര്‍മാണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നുമാണ് കുവൈത്തിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുക. ഡിസംബര്‍ മാസത്തിലെ വില്‍പനാക്കണക്കുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് കയറ്റുമതിയില്‍ 80 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications








