റോയല്‍ എന്‍ഫീല്‍ഡ് ഇനിമുതല്‍ 2 വര്‍ഷം വാറന്റി നല്‍കും
റോയല്‍ എന്‍ഫീല്‍ഡ് ഒരുപക്ഷേ ഇതാദ്യമായിട്ടാവണം ഇത്തരമൊരു ഓഫര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ക്ക് രണ്ട് വര്‍ഷം അല്ലെങ്കില്‍ 20,000 കിലോമീറ്റര്‍ വരെ വാറന്റി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഏറ്റവും പഴക്കം ചെന്ന ബൈക്ക് നിര്‍മാതാവ്.
ജനുവരി 1 മുതല്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വാങ്ങിയവര്‍ക്കും ഇനി വാങ്ങാനിരിക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കും.
റോയല്‍ എന്‍ഫീല്‍ഡ് കഫെ റേസര്‍ റിവ്യൂ
നിലവില്‍ ഒരു വര്‍ഷത്തെ വാറന്റിയാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കുള്ളത്. സാധാരണമായി അധികവാറന്റികള്‍ വില്‍ക്കാറുള്ളത് ഉപഭോക്താവില്‍നിന്ന് ഒരു തുക ഈടാക്കിയാണ്. എന്നാല്‍ എന്‍ഫീല്‍ഡ് ഇത് സൗജന്യമായി നല്‍കുന്നു. മത്സരം കൊടുമ്പിരി കൊള്ളുന്ന വിപണിയില്‍ ഉപഭോക്താക്കളുമായി കൂടുതല്‍ ഉറച്ച ബന്ധം നിലനിര്‍ത്താനാണ് ഇത്തരം നടപടികളിലൂടെ എന്‍പീല്‍ഡ് ശ്രമിക്കുന്നത്.

ബുള്ളറ്റ് 350, ക്ലാസിക് 350, തണ്ടര്‍ബേഡ് 350, ബുള്ളറ്റ് 500, ക്ലാസിക് 500, ബുള്ളറ്റ് ഇലക്ട്ര, ക്ലാസിക് ഡിസര്‍ട് സ്‌റ്റോം, ക്ലാസിക് ക്രോം, ക്ലാസിക് ബാറ്റില്‍ ഗ്രീന്‍, തണ്ടര്‍ബേഡ് 500, കോണ്‍ടിനെന്റല്‍ ജിടി എന്നീ മോഡലുകളാണ് നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് വില്‍ക്കുന്നത്.
വിദേശവിപണികളില്‍ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. തങ്ങളുടെ ചരിത്രപരമായ പ്രൗഢിയും ഉല്‍പന്ന ഗുണനിലവാരവും ഇതിന് സഹായകമാകുമെന്നാണ് എന്‍ഫീല്‍ഡ് കരുതുന്നത്.


Click it and Unblock the Notifications








