ബുള്ളറ്റിന്റെ വരവിനായി ഇനി കാത്തിരിക്കേണ്ട!
മാസത്തിൽ 36,500 ബൈക്കുകൾ നിർമിക്കാനുള്ള കപ്പാസിറ്റിയാണ് റോയൽ എൻഫീൽഡിന്റെ ചെന്നൈ പ്ലാന്റിനുള്ളത്. ഇത് 52,000മാക്കി ഉയർത്താനുള്ള പരിപാടികൾക്ക് കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയിൽ വിദേശികളായ നിരവധി ക്രൂയിസർ ബൈക്ക് കമ്പനികൾ എത്തിച്ചേർന്നിട്ടുള്ളത് റോയൽ എൻഫീൽഡിനെ കൂടുതൽ ജാഗ്രതയോടെ നിലകൊള്ളാൻ പ്രേരിപ്പിക്കുകയാണ്. കൂടാതെ വിവിധ ലോകരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിച്ചിട്ടുമുണ്ട് കമ്പനി.
2015 ഡിസംബർ മുതൽ തന്നെ റോയൽ എൻഫീൽഡ് ബൈക്കുകളുടെ കാത്തിരിപ്പുസമയം കുറഞ്ഞുകിട്ടുമെന്നാണ് കരുതുന്നത്.

നിലവിലുള്ള പ്ലാന്റിനോടു ചേർന്ന് മറ്റൊരു പ്ലാന്റു കൂടി നിർമിക്കുന്നുണ്ട് റോയൽ എൻഫീൽഡ്. ഇതിനായി 70 കോടി രൂപ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഈ പ്ലാന്റിന്റെ പണി പൂർത്തിയാകുന്നതോടെ ഉൽപാദനം വർധിപ്പിക്കൽ യാഥാർഥ്യമാകും.
ശരാശരി അഞ്ചുമാസം വരെ കാത്തിരിക്കേണ്ടിവരുന്നുണ്ട് റോയൽ എൻഫീൽഡ് മോഡലുകൾ കൈയിൽ കിട്ടാൻ. രാജ്യത്തെമ്പാടും കൂടുതൽ സർവീസ് കേന്ദ്രങ്ങൾ തുറക്കുവാനും പരിപാടിയുണ്ട് റോയൽ എൻഫീൽഡിന്.


Click it and Unblock the Notifications








