റോയൽ എൻഫീൽഡ് പുതിയ പ്ലാന്റ് തുറക്കുന്നു

Written By:

വിദേശനിക്ഷേപം വർധിപ്പിച്ച് വിപണി മത്സരാധിഷ്ഠിതമാക്കുന്നതിനെ ആഭ്യന്തര കുത്തകകൾ എതിർത്തിരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. എന്നാൽ പ്രസ്തുത നീക്കം ആഭ്യന്തര മുതലാളിമാരുടെ വളർച്ചയ്ക്കാണ് വഴിവെച്ചതെന്ന് ഇന്ന് നാം തിരിച്ചറിയുന്നു. കൂടുതൽ തുറന്ന വിപണി സാഹചര്യത്തിനായി ടാറ്റയെപ്പോലുള്ളവർ ആവശ്യപ്പെടാനും തുടങ്ങിയിരിക്കുന്നു. പുതിയ തുറന്ന വിപണിയുടെ സാഹചര്യങ്ങൾ വലിയ തോതിൽ മാറ്റിത്തീർത്ത കമ്പനികളിലൊന്നാണ് റോയൽ എൻഫീൽഡ്. ഇന്ത്യയിൽ മികച്ച മത്സരക്ഷമത പ്രകടിപ്പിക്കാൻ തുടങ്ങിയതു മാത്രമല്ല എൻഫീൽഡിന്റെ മുന്നേറ്റം. വിദേശവിപണികളിലേക്ക് വലിയ നിക്ഷേപം നടത്തുവാനും ഈ ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

പുതിയ വാർത്തകൾ പറയുന്നത് റോയൽ എൻഫീൽഡ് ഒരു പുതിയ പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിക്കുന്നുവെന്നാണ്. രാജ്യത്തിനകത്തും പുറത്തുമായി എൻപീൽഡ് വാഹനങ്ങളുടെ ഡിമാൻഡ് വർധിക്കുന്നതാണ് പുതിയ പ്ലാന്റ് നിർമാണത്തിനു പിന്നിൽ.

Royal Enfield To Set Up Third Manufacturing Plant In India

നിലവിൽ വർഷത്തിൽ‌ നാലര ലക്ഷത്തോളം വാഹനങ്ങളാണ് എൻഫീൽഡ് നിരത്തിലിറക്കുന്നത്. ഇത് ഇരട്ടിയാക്കാനാണ് പ്ലാൻ.

രാജ്യത്തെമ്പാടുമായി അഞ്ഞൂറോളം ഷോറൂമുകൾ റോയൽ എൻഫീൽഡിനുണ്ട്.

കൂടുതല്‍... #royal enfield
English summary
Royal Enfield To Set Up Third Manufacturing Plant In India.
Story first published: Saturday, November 7, 2015, 11:00 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark