യുഎസ്സിൽ റോയൽ എൻഫീൽഡ് സബ്സിഡിയറി
യുഎസ്സിൽ റോയൽ എൻഫീൽഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വിൽപനാകേന്ദ്രം സ്ഥാപിച്ചു. ഇന്ത്യയ്ക്കു പുറത്ത് ഇതാദ്യമായാണ് റോയൽ എൻഫീൽഡ് ഒരു വിൽപനാ സബ്സിഡിയറി സ്ഥാപിക്കുന്നത്.
റോയൽ എൻഫീൽഡിന്റെ എല്ലാ ബൈക്കുകളും ആക്സസറിലുകളും മറ്റും ഇവിടെ വിൽപനയ്ക്കുണ്ടാകും. ഡീലർമാർക്കും ഉപഭോക്താക്കൾക്കും തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കുകയാണ് ഈ സബ്സിഡിയറിയുടെ ഉദ്ദേശ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു.

യുഎസ്സിൽ റോയൽ എൻഫീൽഡ് വാഹനങ്ങളുടെ മാർക്കറ്റിങ്, സർവീസ് തുടങ്ങിയ കാര്യങ്ങളിലും ഈ സബ്സിഡിയറി നേതൃത്വം വഹിക്കും.
റോയൽ എൻഫീൽഡിനെ സംബന്ധിച്ച് പ്രധാനപ്പെട്ട മാർക്കറ്റുകളിലൊന്നാണ് നോർത്ത് അമേരിക്കയെന്ന് കമ്പനിയുടെ പ്രസിഡണ്ട് രുദ്രതേജ് സിങ് പറയുന്നു.


Click it and Unblock the Notifications