ലോകമെങ്ങും പരക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്
ലോകമെങ്ങും പരക്കാനുള്ള ശ്രത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. യൂറോപ്പ്, നോര്‍ത്തമേരിക്ക, ലാറ്റിനമേരിക്ക, ആഫ്രിക്കന്‍ നാടുകള്‍ മധ്യേഷ്യന്‍ നാടുകള്‍ എന്നിവിടങ്ങളിലെല്ലാം എന്‍ഫീല്‍ഡിന് കച്ചവടമുണ്ട്. ഇവിടങ്ങളിലെല്ലാം കള്‍ട്ട് ഫോളോവേഴ്‌സിനെ സൃഷ്ടിക്കാനും എന്‍ഫീല്‍ഡിന് സാധിച്ചിട്ടുണ്ട്. പഴയ ബ്രിട്ടീഷ് ബന്ധവും ക്ലാസിക് പ്രതിച്ഛായയും ലോകത്തിലെ ആദ്യ മോട്ടോര്‍സൈക്കിള്‍ കമ്പനികളിലൊന്ന് എന്ന സല്‍പേരുമെല്ലാം ഇക്കാര്യത്തില്‍ എന്‍ഫീല്‍ഡിന് സഹായമാകുന്നുണ്ട്.
പുതിയ വിപണികള്‍ക്കാവശ്യമായ കരുത്തേറിയ എന്‍ജിനുകളും സാങ്കേതികതയുമെല്ലാം വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് എന്‍ഫീല്‍ഡ് ഇപ്പോള്‍.

ലാറ്റിനമേരിക്ക, കൊളംബിയ, ഇന്തോനീഷ്യ എന്നിവിടങ്ങളിലാണ് നിലവില്‍ മികച്ച വില്‍പന നടക്കുന്നത്. ചെന്നൈ ഒറഗഡം പ്ലാന്റില്‍ നിര്‍മിച്ച ബൈക്കുകള്‍ ഇവിടങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്.
2014ല്‍ റോയല്‍ എന്‍ഫീല്‍ഡ് കയറ്റി അയച്ചത് 6,221 ബൈക്കുകളാണ്. ഇവയിലധികവും മേല്‍പറഞ്ഞ രാജ്യങ്ങളിലേക്കായിരുന്നു. ഇത് നടപ്പുവര്‍ഷം ഗണ്യമായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് എന്‍ഫീല്‍ഡ്.



Click it and Unblock the Notifications