സുസൂക്കിയുടെ ആദ്യ ഡിസ്‌ക് ബ്രേക്ക് സ്‌കൂട്ടര്‍ വരുന്നു

By Santheep

ജാപ്പനീസ് ഇരുചക്രവാഹനനിര്‍മാതാവായ സുസൂക്കി ഇന്ത്യയില്‍ വില്‍ക്കുന്ന സ്വിഷ് സ്‌കൂട്ടറിന് ഒരു പുതുക്കല്‍ അടുത്തുതന്നെ സംഭവിക്കും. മൂന്ന് സ്‌കൂട്ടറുകളാണ് സുസൂക്കി രാജ്യത്ത് വില്‍ക്കുന്നത്.

ചില സൗന്ദര്യപരമായ മാറ്റങ്ങള്‍ക്കാണ് സ്വിഷ് വിധേയമാകുക. ബോഡി ഡിസൈന്‍, അലോയ് വീലുകള്‍, സ്പീഡോമീറ്റര്‍ എന്നിവയില്‍ മാറ്റം വരുത്തും. പ്രധാനപ്പെട്ട ഒരു മാറ്റം ഡിസ്‌ക് ബ്രേക്ക് ആണ്. നിലവില്‍ സുസൂക്കിയുടെ ഒരു മോഡലിലും ഡിസ്‌ക് ബ്രേക്കില്ല.

Suzuki Expected To Launch Refreshed Swish In January, 2015

ആക്‌സസ്, ലെറ്റ്‌സ്, സ്വിഷ് എന്നീ മോഡലുകളാണ് സുസൂക്കി ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇവയില്‍ ആക്‌സസിന് തരക്കേടില്ലാത്ത വില്‍പനയുണ്ട്. എന്നാല്‍, സ്വിഷ് സ്‌കൂട്ടര്‍ കാര്യമായ വില്‍പന കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. ഡിസൈന്‍ മാറ്റങ്ങളും ഡിസ്‌ക് ബ്രേക്ക് ചേര്‍ക്കലുമെല്ലാം ചേരുമ്പോള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സ്വിഷിന് സാധിക്കുമെന്നാണ് സുസൂക്കിയുടെ കണക്കുകൂട്ടല്‍.

125സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 8.7 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കാന്‍ എന്‍ജിന് സാധിക്കും. 9.8 എന്‍എം ചക്രവീര്യം പകരുന്നു എന്‍ജിന്‍.

Article Published On: Monday, January 5, 2015, 11:12 [IST]
English summary
Suzuki Expected To Launch Refreshed Swish In January, 2015.
കൂടുതല്‍... #suzuki motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X