സുസൂക്കി ജിക്സർ 250 ഇന്ത്യൻ എക്സ്പോയിലേക്ക്
ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ സുസൂക്കിയുടെ ജിക്സർ 250 മോഡൽ അവതരിപ്പിക്കപ്പെടുമെന്ന് ഉറപ്പായി. നിരവധി വിപണികളിൽ ഈ ക്വർട്ടർ ലിറ്റർ പതിപ്പ് വിൽപനയിലുണ്ട്.
ഒരു 250സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിൻ ഘടിപ്പിച്ചാണ് വാഹനം വിപണി പിടിക്കുക.
നിലവിൽ ഹോണ്ട സിബിആർ250ആർ, ഹ്യോസംങ് ജിഡി250ആർ, ബെനെല്ലി ടിഎൻടി25 എന്നീ മോഡലുകളാണ് സുസൂക്കിക്ക് ഈ സെഗ്മെന്റിൽ എതിരാളികളായിട്ടുള്ളത്.
നിലവില്‍ വിപണിയിലുള്ള ജിക്‌സര്‍ 150 മോഡല്‍ ഇന്ത്യയില്‍ വിജയം കൈവരിച്ചു കഴിഞ്ഞു. ഈ ബ്രാന്‍ഡ് മൂല്യത്തെ ഉപയോഗപ്പെടുത്തുകയാണ് ക്വാര്‍ട്ടര്‍ ലിറ്റര്‍ ജിക്‌സറിന്റെ ഉദ്ദേശ്യം.
നേക്കഡ്, ഫെയേഡ് പതിപ്പുകളുണ്ടായിരിക്കും പുതിയ വാഹനത്തിന് എന്നുറപ്പാണ്. ഇന്ത്യയില്‍ ഫെയേഡ് ബൈക്കുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. ആദ്യം വിപണി പിടിക്കുക നേക്കഡ് മോഡലായിരിക്കും.



Click it and Unblock the Notifications








