ഒക്ടോബറിൽ 10,000ത്തിലധികം സുസൂക്കി ജിക്സറുകൾ വിറ്റഴിച്ചു!
ഒക്ടോബർ മാസത്തിൽ മാത്രം സുസൂക്കി ജിക്സറിന്റെ പതിനായിരത്തിലധികം യൂണിറ്റ് വിറ്റഴിച്ചതായി റിപ്പോർട്ട്. വിപണിയിൽ രണ്ട് ജിക്സർ മോഡലുകളാണുള്ളത്. നേക്കഡ് പതിപ്പും ഫെയേഡ് പതിപ്പും.
കഴിഞ്ഞവർഷം സെപ്തംബർ മാസത്തിലാണ് ജിക്സർ വിപണിയിലെത്തിയത്. പിന്നാലെ ജിക്സറിന്റെ ഫെയേഡ് പതിപ്പും എത്തി. ഈ ബൈക്കുകളുടെ ബ്രാൻഡ് അംബാസ്സഡർ ബോളിവുഡ് താരം സൽമാൻ ഖാനാണ്. വിപണിയിൽ വൻ ഹിറ്റായി മാറിക്കഴിഞ്ഞ ഈ ബൈക്കിനെ അടുത്തറിയാം താഴെ.

154.9സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ എൻജിനാണ് ഈ വാഹനത്തിൽ ചേർത്തിരിക്കുന്നത്. 14.59 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. 14 എൻഎം ആണ് ടോർക്ക്.

ഒരു 5 സ്പീഡ് ഗിയർബോക്സാണ് വാഹനത്തിൽ ചേർത്തിരിക്കുന്നത്.

വാഹനത്തിന്റെ മുംബൈ ഓൺറോഡ് വില 89,228 രൂപയാണ്. ഡ്യുവൽ പെയിന്റ് സ്കീമിൽ വരുന്ന ജിക്സറിന് 90,366 രൂപ വിലവരും. ജിക്സർ എക്സ്എഫിന് 99,030 രൂപയാണ് ഓൺറോഡ് വില.

ഇന്ധനമില്ലാതെ 135 കിലോഗ്രാം ഭാരമുണ്ട് ജിക്സറിന്. വിപണിയിൽ കുറെക്കൂടി കരുത്തേറിയ ജിക്സർ മോഡൽ എത്തിക്കാൻ സുസൂക്കി ആലോചിച്ചിരുന്നു. ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ ഏപ്രിലിൽ വിപണിയിലെത്തിയ ജിക്സർ എഖ്സ്എഫിന് 93,245 രൂപയാണ് ഷോറൂം വില. എൻജിനിലും മറ്റ് സവിശേഷതകളിലും മാറ്റമൊന്നുമില്ല.


Click it and Unblock the Notifications








