സുസൂക്കി ജിക്സറുകൾക്ക് റിയർ ഡിസ്ക് ബ്രേക്ക് നൽകിയേക്കും

By Santheep

ഉത്സവസീസൺ പ്രമാണിച്ച് സുസൂക്കി ജിക്സർ മോഡലിന് ഒരു പുതുക്കൽ നൽകിയിരുന്നു ഈയിടെ. പുതിയ വാർത്തകൾ പറയുന്നത് ജിക്സർ മോഡലുകളിൽ റിയർ ഡിസ്ക് ബ്രേക്കുകൾ ഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്നാണ്. നിലവിൽ ഫ്രണ്ട് ഡിസ്ക് ബ്രേക്ക് മാത്രമാണ് ഈ മോഡലുകൾക്കുള്ളത്.

ജിക്സർ, ജിക്സർ എസ്എഫ് എന്നീ വേരിയന്റുകളാണ് സുസൂക്കി ഇന്ത്യയിൽ നിലവിൽ വിൽക്കുന്നത്. ജിക്സർ എന്നുമാത്രം അറിയപ്പെടുന്നത് നേക്കഡ് പതിപ്പാണ്. ജിക്സർ എസ്എഫ് ഫെയേഡ് പതിപ്പും.

സുസൂക്കി ജിക്സർ എസ്എഫ്

വരുമാസങ്ങളിൽ, (ഒരുപക്ഷെ, ദീപാവലിക്കു മുമ്പുതന്നെ) ജിക്സറിന്റെ റിയർ ഡിസ്ക് ബ്രേക്ക് പതിപ്പുകൾ എത്തിച്ചേർന്നേക്കും. ഇവ ഓപ്ഷണലായി നൽകാനാണ് സാധ്യത.

ഈ പതിപ്പുകൾക്ക് ഒരൽപം വിലക്കൂടുതലും ഉണ്ടായിരിക്കും. എന്നിരിക്കിലും മികച്ച വിൽപന കണ്ടെത്താൻ കഴിയുമെന്നു തന്നെയാണ് സുസൂക്കിയുടെ വിശ്വാസം. ഈയടുത്ത കാലത്തായി ഇന്ത്യൻ വിപണിയിൽ കണ്ടുവരുന്ന ഒരു ട്രെൻഡ് സുരക്ഷാസംവിധാനങ്ങളുടെ കാര്യത്തിൽ ഉപഭോക്താക്കൾ കൂടിയ ശ്രദ്ധ പുലർത്തുന്നതാണ്.

സുസൂക്കി ജിക്സർ

ജിക്സറിലും ജിക്സർ എസ്എഫിലും ഒരേ എൻജിൻ തന്നെയാണുപയോഗിക്കുന്നത്. 155സിസി ശേഷിയുണ്ട് ഈ എൻജിന്. 14.59 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ജിക്സർ എൻജിൻ. 14 എൻഎം ടോർക്ക്.

More from DriveSpark

Article Published On: Monday, September 21, 2015, 14:06 [IST]
English summary
Suzuki Gixxer and Gixxer SF Most Likely To Get Rear Disc Update Soon.
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X