സുസൂക്കി ഹയബൂസ സെഡ് ലോഞ്ച് ചെയ്തു
സൂസൂക്കി ഹയബൂസ സൂപ്പര്‍ബൈക്കിന് ഒരു പ്രത്യേക പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി. 'ഹയബൂസ സെഡ്' എന്നാണ് ഈ പ്രത്യേക പതിപ്പിന് പേര്. ഈ ബൈക്കിന്റെ വളരെ കുറച്ച് മോഡലുകള്‍ മാത്രമേ സുസൂക്കി വിപണിയിലെത്തിക്കുന്നുള്ളൂ.
ചില അധിക സവിശേഷതകള്‍ ചേര്‍ത്താണ് ഹയബൂസ സെഡ് വിപണി പിടിക്കുന്നത്. മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 16,20,000 രൂപയാണ് ഈ വാഹനത്തിന് വില.
1340 സിസി ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹയബൂസ സെഡില്‍ ഘടിപ്പിച്ചിട്ടുള്ളത്. 197 കുതിരശക്തി പകരാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്‍. ചക്രവീര്യം, 155 എന്‍എം. ലിറ്ററിന് 11 കിലോമീറ്ററാണ് ഇന്ധനക്ഷമത.

നിറങ്ങള്‍
രണ്ട് വര്‍ണച്ചേരുവകളില്‍ സുസൂക്കി ഹയബൂസ സെഡ് ലഭിക്കുന്നു.
- പേള്‍ ബ്രാന്‍സിങ് വൈറ്റ്, മെറ്റാലിക് സില്‍വര്‍
- പേള്‍ വിഗര്‍ ബ്ലൂ, മെറ്റാലിക് മിസ്റ്റിക് സില്‍വര്‍
സുസൂക്കി ഡ്രൈവ് മോഡ് സെലക്ടര്‍, സുസൂക്കി ഡ്യുവല്‍ ത്രോട്ടില്‍ വാല്‍വ്, ബ്രെമ്പോ മോണോബ്ലോക്ക് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകള്‍, ഉയര്‍ന്ന പ്രകടനശേഷിയുള്ളതും ഭാരക്കുറവുള്ളതുമായ എബിഎസ് സംവിധാനം തുടങ്ങിയ ഫീച്ചറുകള്‍ ഹയബൂസ സെഡ് പതിപ്പിനോടു ചേര്‍ത്തിട്ടുണ്ട്.
കാഴ്ചയില്‍ സാധാരണ പതിപ്പില്‍ നിന്ന് ഹയബൂസ സെഡ് വേറിട്ടുനില്‍ക്കുന്നത് ലിമിറ്റഡ് എഡിഷന്‍ ലിവറി വഴിയാണ്.


Click it and Unblock the Notifications








