സുസൂക്കി ഹയബൂസ സൂപ്പര്‍ബൈക്കിന് വില കുറയും!
സുസൂക്കിയുടെ വിഖ്യാതമായ ഹയബൂസ സൂപ്പര്‍ബൈക്കുകള്‍ ഇന്ത്യയില്‍ അസംബ്‌ള്‍ ചെയ്യാന്‍ പദ്ധതി. വിപണിയില്‍ മത്സരം കടുക്കുന്നതിനിടെയാണ് സുസൂക്കി ഈ തീരുമാനമെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ബൈക്കുകള്‍ക്ക് വില്‍പന വര്‍ധിച്ചു വരുന്ന സാഹചര്യം മുന്നില്‍ക്കണ്ടാണ് സുസൂക്കിയുടെ നീക്കം.

സുസൂക്കിയുടെ മനെസര്‍ പ്ലാന്റിലായിരിക്കും ഹയബൂസയുടെ അസംബ്ലിങ് നടക്കുക.
ഘടകഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ച് അസംബ്‌ള്‍ ചെയ്യുന്നതു വഴി വലിയ തോതിലുള്ള നികുതിലാഭം കമ്പനിക്കുണ്ടാകും. ഇത് ഇല്‍പന്നത്തിന്റെ വിലയിലും കുറെയൊക്കെ പ്രതിഫലിക്കും. എന്തായാലും അസംബ്ലിങ് തുടങ്ങുന്നതോടെ ഹയബൂസകള്‍ക്ക് വില കുറയുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.

സുസൂക്കിയുടെ ഫ്‌ലാഗ്‌ഷിപ്പ് മോഡല്‍ എന്നു വിളിക്കാവുന്ന ബൈക്കാണ് ഹയബൂസ. പുറത്തിറങ്ങിയ ആദ്യനാളുകളില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൈക്ക് എന്ന ബഹുമതി ഹയബൂസയാണ് കൈയടക്കിയിരുന്നത്. ഇന്നും പ്രതാപം നശിക്കാത്ത ഈ വാഹനം ഒരു അത്യാധുനിക ക്ലാസിക്കായി പരിഗണിക്കപ്പെടുന്നുണ്ട്.

നിലവില്‍ മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 15,95,000 രൂപയാണ് ഹയബൂസയ്‌ക്ക് വില. ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങുന്നതോടെ ഒരു 12 ലക്ഷത്തിന്റെ ചുറ്റുപാടില്‍ വാഹനം വിപണിയിലെത്തിക്കാന്‍ സുസൂക്കിക്ക് സാധിച്ചേക്കും.


Click it and Unblock the Notifications








