സുസൂക്കിയുടെ പുതിയ ഹയാട്ടെ വിപണിയിൽ

By Santheep

പുതിയ സുസൂക്കി ഹയാട്ടെ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിലെത്തി. ദീപാവലി സീസൺ അടുത്തത് പ്രമാണിച്ചാണ് ഈ പുതുക്കൽ നടത്തിയത്. ദീപാവലി സമ‌യത്ത് വാഹനങ്ങൾ വാങ്ങുന്നത് ഐശ്വര്യമുണ്ടാക്കുമെന്നാണ് ഉത്തരേന്ത്യൻ ഹൈന്ദവരുടെ വിശ്വാസം.

സാങ്കേതികവും സൗന്ദര്യപരവുമായ നിരവധി മാറ്റങ്ങളോടെയാണ് സുസൂക്കി ഹയാട്ടെ ബൈക്ക് വിപണി പിടിക്കുന്നത്.

മുംബൈ എക്സ്ഷോറൂം നിരക്ക് പ്രകാരം 59,523 രൂപയാണ് പുതിയ സുസൂക്കി ഹയാട്ടെക്ക് വില.

Suzuki New Hayate Motorcycle Launched

112.8സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ എൻജിനാണ് ഈ വാഹനത്തിലുള്ളത്. 8.3 കുതിരശക്തി പിടിക്കാൻ ഈ എൻജിന് ശേഷിയുണ്ട്. 8.8 എൻഎം ആണ് ടോർക്ക്. ഒരു 4 സ്പീഡ് ഗിയർബോക്സാണ് എൻജിനോടൊപ്പം ചേർത്തിരിക്കുന്നത്.

പുതിയ ഹയാട്ടെയിൽ 5 സ്റ്റെപ് റിയർ ഷോക്ക് അബ്സോർബറാണ് ഘടിപ്പിച്ചിരിക്കുന്നത്. ട്യൂബ്‌ലെസ് ടയറുകളും ചേർത്തിരിക്കുന്നു. മെയിന്റനൻസ് ഫ്രീ ബാറ്ററി, 5 സ്പോക്ക് അലോയ് വീലുകൾ എന്നിവയും പ്രത്യേകതകളാണ്.

നിറങ്ങൾ

  • പേൾ മിറാഷ് വൈറ്റ്
  • പേൾ മൂൺ സ്റ്റോൺ ഗ്രേ
  • ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് ബ്ലൂ ഗ്രാഫിക്
  • ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് റെഡ് ഗ്രാഫിക്
  • പേൾ മിറാ റെഡ് ഗ്ലാസ് സ്പാർക്കിൾ

Article Published On: Saturday, August 22, 2015, 11:40 [IST]
English summary
Suzuki New Hayate Motorcycle Launched.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X