സെപ്തംബറിൽ ഏറ്റവുമധികം വിറ്റ 10 ഇരുചക്രവാഹനങ്ങൾ

By Santheep

ദിനംപ്രതിയെന്നോണമാണ് ഇരുചക്രവാഹനങ്ങളുടെ ലോഞ്ചുകൾ നടക്കുന്നത്. പുതുപുത്തൻ ബൈക്കുകളും സ്കൂട്ടറുകളും വിപണിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണെന്നു പറയാം. തെരഞ്ഞെടുപ്പിന് ധാരാളം അവസരങ്ങൾ. എല്ലാ സാമ്പത്തികവിഭാഗത്തെയും തൃപ്തിപ്പെടുത്താൻ ഇന്നത്തെ വിപണിയുടെ സാഹചര്യത്തിൽ സാധിക്കുന്നുണ്ട്.

ഇവിടെ കഴിഞ്ഞമാസം വിറ്റഴിക്കപ്പെട്ട മോട്ടോർസൈക്കിളുകളെ പട്ടികപ്പെടുത്തുകയാണ്. ഏറ്റവുമധികം വിറ്റ 10 ഇരുചക്രവാഹനങ്ങൾ.

10. ടിവിഎസ് ജൂപിറ്റർ

10. ടിവിഎസ് ജൂപിറ്റർ

കഴിഞ്ഞമാസം ജൂപ്റ്ററിന്റെ 48,866 യൂണിറ്റാണ് വിറ്റഴിച്ചത്. ഇതാദ്യമായാണ് ആക്ടിവയല്ലാത്ത ഒരു സ്കൂട്ടർ മോഡൽ പത്തെണ്ണത്തിന്റെ ഈ പട്ടികയിലേക്ക് കയറിവരുന്നത് എന്നറിയുക. ഈ സ്കൂട്ടറിന്റെ ഓൺറോഡ് വില 63,050 രൂപ.

09. ടിവിഎസ് എക്സ്എൽ സൂപ്പർ

09. ടിവിഎസ് എക്സ്എൽ സൂപ്പർ

ഒമ്പതാം സ്ഥാനത്താണ് ടിവിഎസ് മൊപെഡ് വരുന്നത്. ആകെ 54,559 യൂണിറ്റ് വിറ്റു. ഓൺറോഡ് വില 34,990 രൂപ.

08. ഹീറോ ഗ്ലാമർ

08. ഹീറോ ഗ്ലാമർ

എട്ടാംസ്ഥാനത്ത് വരുന്നത് 55,793 യൂണിറ്റ് വിറ്റഴിച്ച ഹീറോ ഗ്ലാമർ മോട്ടോർസൈക്കിളാണ്. ഈ ബൈക്കിന്റെ ഓൺറോഡ് വില 67,272 രൂപയാണ്.

07. ബജാജ് സിടി

07. ബജാജ് സിടി

ബജാജ് സിടി100 മോഡലാണ് വിൽപനയിൽ ഏഴാം സ്ഥാനം കൈയടക്കിയിരിക്കുന്നത്. ആകെ 59,406 യൂണിറ്റ് വിറ്റു. ഓൺറോഡ് വില 42,733 രൂപ.

06. ബജാജ് പൾസർ

06. ബജാജ് പൾസർ

ബജാജ് പൾസർ മോഡലിന്റെ കഴിഞ്ഞമാസത്തെ വിൽപന 66,765 യൂണിറ്റാണ്. ഈ വാഹനത്തിന്റെ ഓൺറോഡ് വില 76,940 രൂപയാണ്.

05. ഹോണ്ട സിബി ഷൈൻ

05. ഹോണ്ട സിബി ഷൈൻ

ഹോണ്ടയുടെ സിബി ഷൈൻ മോഡലാണ് വിൽപനയിൽ അഞ്ചാം സ്ഥാനത്ത് വരുന്നത്. 77,644 യൂണിറ്റാണ് വിറ്റഴിച്ചത്. ഓൺറോഡ് വില 67,856 രൂപ.

04. ഹീറോ എച്ച്എഫ് ഡീലക്സ്

04. ഹീറോ എച്ച്എഫ് ഡീലക്സ്

ഹീറോ മോട്ടോകോർപിന്റെ എച്ച്എഫ് ഡീലക്സ് ബൈക്കാണ് വിൽപനയിൽ നാലാമത് വരുന്നത്. സെപ്തംബർ മാസത്തിൽ ആകെ 101,579 യൂണിറ്റ് വിറ്റഴിച്ചു. ഓൺറോഡ് വില 48,220 രൂപ.

03. ഹീറോ പാഷൻ

03. ഹീറോ പാഷൻ

ഹീറോയുടെ തന്നെ പാഷൻ മോട്ടോർസൈക്കിളാണ് വിൽപനയിൽ മൂന്നാം സ്ഥാനം പിടിച്ചിരിക്കുന്നത്. ആകെ വിൽപന 1,08,395 രൂപയാണ് വില. ഓൺറോഡ് വില 58,316 രൂപ.

02. ഹോണ്ട ആക്ടിവ

02. ഹോണ്ട ആക്ടിവ

മോട്ടോർസൈക്കിളുകൾ ആധിപത്യം പുലർത്തുന്ന ഈ ലിസ്റ്റിൽ രണ്ടാമതെത്തി തലയുയർത്തി നിൽക്കുകയാണ് ആക്ടിവ. ഇത്തവണ ആകെ 229,382 ആക്ടിവകൾ വിറ്റഴിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 210,797 മാത്രമാണ് വിറ്റിരുന്നത് എന്നറിയുക. ഈ സ്കൂട്ടറിന്റെ ഓൺറോഡ് വില 60,781 രൂപയാണ്.

01. ഹീറോ സ്‌പ്ലെൻഡർ

01. ഹീറോ സ്‌പ്ലെൻഡർ

ഹീറോയുടെ സ്‌പ്ലെൻഡർ മോഡലാണ് വിൽപനയിൽ ഒന്നാമതെത്തിയിരിക്കുന്നത്. സെപ്തംബർ മാസത്തിൽ ആകെ 243,188 യൂണിറ്റ് വിറ്റഴിച്ചു ഹീറോ. വാഹനത്തിന്റെ ഓൺറോഡ് വില 54,650 രൂപയാണ്.

More from DriveSpark

Article Published On: Tuesday, October 20, 2015, 9:02 [IST]
English summary
Top 10 Selling Two-Wheelers In September 2015.
കൂടുതല്‍... #top 10
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X