ട്രയംഫ് ടൈഗർ 800 എക്സ്‌സിഎ ലോഞ്ച് ചെയ്തു; വില 13.75 ലക്ഷം
രാജ്യത്തെ അഡ്വഞ്ചർ ബൈക്കുകൾക്ക് വലിയ ഡിമാൻഡുണ്ട്. ഇന്ത്യയിൽ ഈ വഴിക്ക് കൂടുതൽ ശ്രമങ്ങൾ നടത്തുവാനാണ് ട്രയംഫ് ശ്രമിക്കുന്നത്. പുതിയൊരു അഡ്വഞ്ചർ ബൈക്കുമായി വിപണിയിലെത്തിയിരിക്കുകയാണ് ട്രയംഫ് ഇപ്പോൾ.
ടൈഗർ 800 എക്സ്‌സിഎ മോഡലാണ് ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. ബൈക്കിനെ കൂടുതലറിയാം താഴെ താളുകളിൽ.

ടൈഗർ 800 എക്സ്‌സിഎ എത്തിയതോടെ ട്രയംഫ് ഇന്ത്യയിൽ അഞ്ച് വിൽക്കുന്ന അഡ്വഞ്ചർ ബൈക്കുകളുടെ എണ്ണം അഞ്ചായി.

ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 13,75,000 രൂപയാണ് ടൈഗർ 800 എക്സ്‌സിഎ മോഡലിന് വില. ഈ റെയ്ഞ്ചിൽ പെടുന്ന ട്രയംഫ് ബൈക്കുകളിൽ ഏറ്റവും മികച്ച മോഡലാണ് ടൈഗർ 800 എക്സ്‌സിഎ. ടൈഗർ എക്സ്‌സി കുടുംബത്തിൽ പെട്ടതാണ് ഈ ബൈക്ക്.

സാഹസികമായ ദീർഘയാത്രകളിൽ കൂടെക്കൂട്ടാവുന്ന വിശ്വസ്തതയേറിയ ഒരു കൂട്ടാളിയാണ് ടൈഗർ 800 എക്സ്‌സിഎ എന്ന് നിസ്സംശയം പറയാം.

കാക്കി ഗ്രീൻ, ക്രിസ്റ്റൽ വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ് ടൈഗർ 800 എക്സ്‌സിഎ. ഹീറ്റഡ് സീറ്റുകൾ, ഹീറ്റഡ് ക്ലോത്തിങ് തുടങ്ങിയ ഇലക്ട്രിക്കൽ ആക്സസറികളും ലഭ്യമാണ് വാഹനത്തോടൊപ്പം.

800സിസി ശേഷിയുള്ള ഒരു ലിക്വിഡ് കൂൾഡ് 3 സിലിണ്ടർ എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 94 കുതിരശക്തിയും 79 എൻഎം ടോർക്കും ഉൽപാദിപ്പിക്കാൻ ഈ എൻജിന് ശേഷിയുണ്ട്.

കടുത്ത ഓഫ് റോഡിങ് സാഹചര്യങ്ങളെ അതിജീവിക്കാൻ തക്ക വിധത്തിലാണ് ടൈഗർ 800 എക്സ്‌സിഎ നിർമിച്ചിരിക്കുന്നത്. അത്യാധുനികമായ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം വാഹനത്തിലുണ്ട്.

ട്രാക്ഷൻ കൺട്രോൾ, ത്രോട്ടിൽ മാപ്സ്, ക്രൂയിസ് കൺട്രോൾ, ട്രിപ് കൺട്രോൾ, ഓക്സ് സോക്കറ്റ് തുടങ്ങിയ സംവിധാനങ്ങൾ വാഹനത്തോടു ചേർത്തിരിക്കുന്നു. റോഡിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് ഈ സുരക്ഷാ സംവിധാനങ്ങളിൽ മാറ്റം വരുത്താനുള്ള സൗകര്യം നൽകുന്നുണ്ട് ട്രയംഫ്.


Click it and Unblock the Notifications








