നൂറോളം ഹാര്‍ലി റൈഡര്‍മാര്‍; 1300 കിലോമീറ്റര്‍

By Santheep

സുരക്ഷിതമായ റൈഡിങ് ശീലങ്ങള്‍ വലിയ തോതില്‍ അപകടങ്ങള്‍ കുറയ്ക്കുമെന്നത് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. എന്നാല്‍, എല്ലാ അറിവുകളും പ്രവൃത്തിപഥത്തിലെത്തിക്കാന്‍ നമുക്ക് സാധിക്കാറില്ല എന്നത് ഒരു ദുരന്തമത്രെ!

റോഡപകടങ്ങളുടെ പറുദീസയായി ഇന്ത്യ മാറിയതില്‍ വലിയ അത്ഭുതമൊന്നും നമുക്ക് തോന്നേണ്ട കാര്യമില്ല. ഹൈവേ ഡിസിപ്ലിന്‍ എന്നത് ഇന്നും നമക്ക് ശീലമില്ലാത്ത ഒരു കാര്യമാണ്. ഹെഡ്ലൈറ്റില്ലാതെ പായുന്ന ട്രക്കുകളും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണ്.

tusker hog chapter road safety initiative

ബങ്കളുരുവിലെ ടസ്കര്‍ ഹാര്‍ലി ഓണേഴ്സ് ഗ്രൂപ്പിന്‍റെ പുതിയ ഒരു പദ്ധതി റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്. റോഡ് സേഫ്റ്റി സ്റ്റാര്‍ട്സ് വിത് യു എന്നാണ് ഈ പരിപാടിക്ക് ടസ്കര്‍ എച്ച്ഓജി പേര് നല്‍കിയിരിക്കുന്നത്. ജനങ്ങളില്‍ റോഡ് സുരക്ഷയെക്കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ സൃഷ്ടിച്ചെടുക്കാന്‍ ഇത് പദ്ധതിയിടുന്നു.

ഇതേ വിഷയം പ്രചരിപ്പിക്കാന്‍ ടസ്കര്‍ എച്ച്ഓജി ചാപ്റ്റര്‍ ഇതിനിടെ ബങ്കളുരു മുതല്‍ കോലാപ്പൂര്‍ വരെ നീളുന്ന ഒരു റൈഡ് സംഘടിപ്പിച്ചിരുന്നു. 1300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു ഈ റൈഡ്. 30 ഹാര്‍ലി റൈഡര്‍മാരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്.

tusker hog chapter road safety initiative

ടസ്കറിന്‍റെ സന്ദേശയാത്രയും അതിന്‍റെ വിജയവും

നമുക്കറിയാവുന്നതു പോലെ, ഹൈവേകളുടെ ഭരണം കൈയാളുന്നത് ട്രക്കുകളാണ്. രാജ്യത്തിന്‍റെ വാണിജ്യപരമായ വളര്‍ച്ചയ്ക്ക് ഈ ചരക്കുനീക്കങ്ങള്‍ അത്യന്താപേക്ഷിതം തന്നെ. എന്നാല്‍, ഇക്കാലയളവില്‍ നടന്നിട്ടുള്ള ഹൈവേ അപകടങ്ങളില്‍ വലിയൊരളവില്‍ ഈ ട്രക്കുകളും ഉള്‍പെടുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഒരു ദശലക്ഷം ജനസംഖ്യയ്ക്ക് 1400 ട്രക്കുകള്‍ വീതം എന്ന അനുപാതത്തില്‍ ഇവ റോഡുകളെ ഭരിക്കുന്നു. ഹൈവേ ആക്സിഡണ്ടുകളില്‍ വലിയൊരു വിഭാഗവും ട്രക്കുകള്‍ ഉള്‍പെട്ടവയാണ്.

tusker hog chapter road safety initiative

ടസ്കര്‍ എച്ച്ഓജി ചാപ്റ്റര്‍ സംഘടിപ്പിച്ച റൈഡില്‍ ഉടനീളം ഹൈവേകളില്‍ കണ്ടുമുട്ടുന്ന ട്രക്കുകളുടെ ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ശ്രമം നടത്തുകയുണ്ടായി. റിപ്ലക്ടിവ് ടേപ്പുകള്‍ വാഹനത്തില്‍ പതിക്കേണ്ടതിന്റെ ആവശ്യകത, ലേന്‍ പാലിച്ച് വാഹനമോടിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങളില്‍ ഊന്നിയായിരുന്നു പ്രചാരണം. റിപ്ലക്ടിവ് ടേപ്പുകള്‍ ഉപയോഗിച്ചാല്‍ തന്നെ പിന്നില്‍ മറ്റു വാഹനങ്ങള്‍ വന്നിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ 95 ശതമാനവും ഒഴിവാക്കാന്‍ സാധിക്കും!

ബങ്കളുരുവില്‍ നിന്നുള്ള റൈഡര്‍മാരോടൊപ്പം മുംബൈ, ഗോവ എന്നിവിടങ്ങളിലെ എച്ച്ഓജി ചാപ്റ്റര്‍ റൈഡര്‍മാരും ചേരുകയുണ്ടായി ഈ യാത്രയില്‍. ഹാര്‍ലി ബൈക്കുകളില്‍ നീങ്ങുന്ന വലിയൊരു സംഘമാളുകള്‍ വളരെപ്പെട്ടെന്നു തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. പ്ലേക്കാഡുകളും മറ്റും പിടിച്ചായിരുന്നു റൈഡര്‍മാര്‍ യാത്ര ചെയ്തത്.

tusker hog chapter road safety initiative

മഹാരാഷ്ട്രയിലെ സമുന്നത രാഷ്ട്രീയ നേതാവായ ഡിവൈ പട്ടേലിന്റെ വീട്ടിലേക്ക് റൈഡര്‍മാര്‍ക്ക് ക്ഷണം കിട്ടിയിരുന്നു. ഹാര്‍ലി ഓണേഴ്സ് ഗ്രൂപ്പിന്റെ ശ്രമങ്ങളുടെ ആത്മാര്‍ത്ഥത അദ്ദേഹത്തിന് ബോധ്യപ്പെട്ടു.

കോലാപ്പൂരിലെത്തുമ്പോള്‍ ഈ സംഘത്തിന്റെ അംഗസംഘ്യ 100 കവിഞ്ഞിരുന്നു. ബങ്കളുരു ചാപ്റ്ററിലെ 30 പേരും മുംബൈയില്‍ നിന്നുള്ള 30 പേരും ഗോവയില്‍ നിന്നുള്ള 20 പേരും അടക്കമാണിത്.

tusker hog chapter road safety initiative

ഈ യാത്രയില്‍ നിന്ന് അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ട ഒരു കാര്യം, നിയമങ്ങള്‍ പാലിക്കുന്നത് യാത്രയുടെ സൗന്ദര്യം ഒരു കാരണവശാലും കെടുത്തുന്നില്ല എന്നതാണ്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത് എല്ലാ റോഡപകടങ്ങളെയും അകറ്റി നിറുത്തുന്നു.

More from DriveSpark

Article Published On: Wednesday, June 3, 2015, 14:20 [IST]
English summary
The biggest take away from the initiative was that enjoying your ride doesn’t mean that you break the rules. Following traffic rules eliminates all...
കൂടുതല്‍... #harley davidson #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X