18 മാസത്തിനുള്ളില്‍ 5 ലക്ഷം ടിവിഎസ് ജൂപിറ്റര്‍ വിറ്റു

Written By:

ടിവിഎസ് ജൂപിറ്റര്‍ സ്‌കൂട്ടര്‍ 2013ലാണ് പുറത്തിറങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ 2013 സെപ്തംബര്‍ മാസത്തില്‍. പതിനെട്ട് മാസം തികയുമ്പോള്‍ ഈ സ്‌കൂട്ടര്‍ ഒരു വന്‍നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇതുവരെ അഞ്ച് ലക്ഷം ജൂപിറ്റര്‍ സ്‌കൂട്ടറുകള്‍ വിറ്റഴിക്കാന്‍ ടിവിഎസ്സിന് സാധിച്ചു.

110സിസി സ്‌കൂട്ടര്‍ സെഗ്മെന്റില്‍ നിലയുറപ്പിക്കുന്ന ഈ സ്‌കൂട്ടര്‍ നികവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ഇതിനകം.

109സിസി ശേഷിയുള്ള എന്‍ജിനാണ് ജൂപിറ്ററിലുള്ളത്. കുതിരശക്തി 7.8. 8 എന്‍എം ചക്രവീര്യമാണ് ഈ എന്‍ജിനുള്ളത്.

എന്‍ജിന്റെയും മൊത്തത്തില്‍ വാഹനത്തിന്റെയും ഗുണനിലവാരമാണ് ഉപഭോക്താക്കളെ ഈ സ്‌കൂട്ടറിലേക്ക് ആകര്‍ഷിക്കുന്നത്. മുംബൈ എക്‌സ്‌ഷോറും നിരക്ക് പ്രകാരം 49,658 രൂപയാണ് വാഹനത്തിന്റെ വില.

ഹോണ്ട ആക്ടിവ 3ജി, സുസൂക്ക് ലെറ്റ്‌സ്, യമഹ ആല്‍ഫ എന്നീ വാഹനങ്ങളാണ് വിപണിയില്‍ ജൂപിറ്ററിന്റെ എതിരാളികള്‍.

Cars താരതമ്യപ്പെടുത്തൂ

ടാറ്റ മാന്‍സ ക്ലബ് ക്ലാസ്
ടാറ്റ മാന്‍സ ക്ലബ് ക്ലാസ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #tvs #tvs jupiter
English summary
TVS Jupiter Achieves 5,00,000 Milestone In 18 Months .
Story first published: Friday, May 15, 2015, 16:08 [IST]
Please Wait while comments are loading...

Latest Photos