ടിവിഎസ് ജൂപിറ്റർ ഡിസ്ക് ബ്രേക്ക് പതിപ്പ് ആഗസ്റ്റിലെത്തും
ടിവിഎസ്സിന്റെ ബെസ്റ്റ് സെല്ലിങ് മോഡലുകളിലൊന്നായ ജൂപിറ്റർ സ്കൂട്ടറിന് ഡിസ്ക് ബ്രേക്ക് ഘടിപ്പിക്കുന്നു. ഈ പതിപ്പ് ഓഗസ്റ്റ് 2015ൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് വാർത്തകൾ പറയുന്നു.
110സിസി ശേഷിയുള്ള ഒരു സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് വാഹനത്തിലുള്ളത്. 7 കുതിരകളുടെ കരുത്തുൽപാദിപ്പിക്കാൻ ഈ എൻജിന് ശേഷിയുണ്ട്. 8 എൻഎം ആണ് എൻജിൻ കരുത്ത്.

ജൂപിറ്റർ സ്കൂട്ടർ ലിറ്ററിന് 62 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്.
പുതിയ ഡിസ്ക് ബ്രേക്ക് പതിപ്പിനൊപ്പം ചില പുതു വർണപദ്ധധതികളും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ജൂപിറ്ററിന്റെ സാധാരണ പതിപ്പിന് 49,948 രൂപയാണ് വില. ഡിസ്ക് ബ്രേക്ക് പതിപ്പിന് 3000 മുതൽ 5000 വരെ വിലക്കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്.
സാങ്കേതികമായോ ഡിസൈൻപരമായ മറ്റ് മാറ്റങ്ങളൊന്നും തന്നെ വാഹനത്തിലുണ്ടാകാൻ സാധ്യതയില്ല.


Click it and Unblock the Notifications