ടിവിഎസ് ജൂപിറ്റർ സെഡ്എക്സ് ഫീച്ചറുകളും വിലയും
ടിവിഎസ്സിന്റെ ജൂപിറ്റർ സ്കൂട്ടറിന് ഒരു ഉയർന്ന വേരിയന്റ് വിപണിയിലെത്തി. സെഡ്എക്സ് എന്നാണ് ഈ വേരിയന്റ് അറിയപ്പെടുക. എക്സ്ഷോറൂം നിരക്ക് പ്രകാരം 52,426 രൂപയാണ് വാഹനത്തിന് വില.
110സിസി ശേഷിയുള്ള എൻജിനാണ് ഈ വാഹനത്തിലുള്ളത്. 8 പിഎസ് കരുത്തും 8 എൻഎം ടോർക്കും ഈ എൻജിൻ പുറത്തെടുക്കുന്നു.

ലിറ്ററിന് 62 കിലോമീറ്റർ മൈലേജ് നൽകാൻ ഈ എൻജിന് സാധിക്കും.
ഫീച്ചറുകൾ
- എക്സ്റ്റേണൽ ഫ്യുവൽ ഫില്ലിങ് കാപ്പ്
- ട്യൂബ്‌ലെസ്സ് ടയറുകൾ
- പാസ്സ് സ്വിച്ച്
- അലോയ് വീലുകൾ
- ഡ്യൂറ കൂൾ സീറ്റുകൾ
വിപണിയിൽ ഇതുവരെയായി അഞ്ച് ലക്ഷത്തിലധികം ജൂപിറ്റർ മോഡലുകൾ വിറ്റഴിച്ചിട്ടുണ്ട് ടിവിഎസ്.


Click it and Unblock the Notifications








