ടിവിഎസ് വീഗോ ഏഴ് പുതിയ നിറങ്ങളില്‍
ടിവിഎസ് മോട്ടോഴ്‌സിന്റെ വീഗോ സ്‌കൂട്ടറിന് ഏഴ് പുതിയ നിറങ്ങള്‍ കൂടി ചേര്‍ത്തു. വിപണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
നിറങ്ങള്‍ ചേര്‍ക്കുക മാത്രമല്ല ടിവിഎസ് ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചറുകളും വാഹനത്തോടു ചേര്‍ത്തിട്ടുണ്ട്.

പുതിയ നിറങ്ങള്‍
- ഡ്യുവല്‍ ടോണ്‍ റെഡ്
- ഡ്യുവല്‍ ടോണ്‍ വൈറ്റ്
- വോള്‍കാനോ റെഡ്
- സ്‌പോര്‍ടി വൈറ്റ്
- മെര്‍കുറി േ്രഗ
- മിഡ്‌നൈറ്റ് ബ്ലാക്ക്
- കപ്പൂചിനോ ബ്രൗണ്‍

ഡ്രം ബ്രേക്ക് ഘടിപ്പിച്ചതും ഡിസ്‌ക് ബ്രേക്ക് ഘടിപ്പിച്ചതുമായി പതിപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ഡ്രം ബ്രേക്ക് പതിപ്പിന് 50,410 രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വില. ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 53,079 രൂപ എഖ്‌സ്‌ഷോറൂം വില വരും.
അന്തര്‍ദ്ദേശീയ നിലവാരമുള്ള ഡിസൈന്‍ സ്‌റ്റൈലിലാണ് വീഗോ സ്‌കൂട്ടര്‍ വരുന്നത്. പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത മീറ്ററാണ് വാഹനത്തിലുള്ളത്.

ബ്ലാക്ക് അലോയ് വീലുകളോടു കൂടിയും വീഗോ ലഭിക്കും. എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍ സ്റ്റാന്‍ഡേഡായി ചേര്‍ത്തതാണ് മറ്റൊരു പ്രത്യേകത.


Click it and Unblock the Notifications