ഒരു കോടി എക്‌സ്എല്‍ മൊപെഡുകള്‍ വിറ്റു! ആഘോഷം!!

By Santheep

രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലുകളിലൊന്നാണ് ടിവിഎസ് എക്‌സ്എല്‍. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ചും തമിള്‍നാട്ടില്‍ ഈ മോഡലിന് വലിയ സ്വീകാര്യതയുണ്ട്. എക്‌സ്എല്‍ മൊപ്പെഡിന് ഒരു പുതിയ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ടിവിഎസ് ഇപ്പോള്‍.

ഇന്ത്യയില്‍ ഇതുവരെ ഒരു കോടിയിലധികം എക്‌സ്എല്‍ മോഡലുകള്‍ വില്‍ക്കുവാന്‍ ടിവിഎസ് മോട്ടോഴ്‌സിന് സാധിച്ചതാണ് ഈ പ്രത്യേക പതിപ്പിന്റെ വരവിനു കാരണം. കൂടുതല്‍ വായിക്കാം താഴെ.

ഒരു കോടി എക്‌സ്എല്‍ മൊപെഡുകള്‍ വിറ്റു!

എക്‌സ്എല്‍ സൂപ്പര്‍ എന്നാണ് ഈ പുതിയ മോഡലിന് പേര്. പുതിയ വര്‍ണപദ്ധതികള്‍ കൂടി ചേര്‍ത്താണ് എക്‌സ്എല്‍ സൂപ്പര്‍ മോഡല്‍ പുറത്തിറക്കുന്നത്.

ഒരു കോടി എക്‌സ്എല്‍ മൊപെഡുകള്‍ വിറ്റു!

എക്‌സ്എല്‍ സൂപ്പറില്‍ പുതിയ ആക്‌സസറികള്‍ ചേര്‍ത്തിട്ടുണ്ട്. പുത്തന്‍ സ്റ്റിക്കറുകള്‍ പതിച്ചാണ് വാഹനം വിപണി പിടിക്കുന്നത്.

ഒരു കോടി എക്‌സ്എല്‍ മൊപെഡുകള്‍ വിറ്റു!

70 സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 3.5 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിനാകും. ടോര്‍ക്ക് 5 എന്‍എം. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്. ലിറ്ററിന് 71 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ട് വാഹനത്തിന്.

ഒരല്‍പം ചരിത്രം

ഒരല്‍പം ചരിത്രം

ടിവി സുബ്രഹ്മണ്യ അയ്യങ്കാര്‍ എന്ന വ്യവസായിയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി സ്ഥാപിക്കുന്നത്. മധുരൈയിലെ ആദ്യത്തെ ബസ്സ് സര്‍വീസ് തുടങ്ങിക്കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ ഓട്ടോമൊബൈല്‍ വ്യവസായത്തിലേക്കുള്ള പ്രവേശം. 1911ലായിരുന്നു ഇത്.

ഒരു കോടി എക്‌സ്എല്‍ മൊപെഡുകള്‍ വിറ്റു!

1962ല്‍ യുകെയിലെ സിട്രണ്‍ ഡേവാന്‍ഡര്‍ ഹോള്‍ഡിങ്‌സുമായി ചേര്‍ന്ന് ടിവിഎസ് തങ്ങളുടെ ബിസിനസ്സ് വ്യാപിപ്പിച്ചു. ബ്രേക്കുകള്‍, എക്‌സോസ്റ്റുകള്‍, കംപ്രസ്സറുകള്‍ എന്നിവ നിര്‍മിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.

ഒരു കോടി എക്‌സ്എല്‍ മൊപെഡുകള്‍ വിറ്റു!

സുസൂക്കിയുമായും ടിവിഎസ് സഖ്യം സ്ഥാപിച്ചിരുന്നു. ഏതാണ്ട് 19 കൊല്ലക്കാലം നീണ്ടുനിന്നു ഈ ബന്ധം. വിദേശസഖ്യങ്ങളിലൂടെയും സ്വന്തം ഗവേഷണപരിപാടികള്‍ വഴിയും ടിവിഎസ് സ്വന്തമായ ഒരു വഴി കണ്ടെത്തുകയായിരുന്നു. ഇന്ന് ഇന്ത്യയിലും വിദേശത്തും വേരുകളുള്ള ഒരു വന്‍ കമ്പനിയായി ടിവിഎസ് വളര്‍ന്നിട്ടുണ്ട്.

More from DriveSpark

Article Published On: Monday, July 6, 2015, 18:12 [IST]
English summary
TVS XL Super Launched As Special Edition To Celebrate Sales Milestone.
കൂടുതല്‍... #ടിവിഎസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X