ഇന്ത്യക്കായി നിര്‍മിച്ച എന്‍ജിനുമായി യുഎം ക്രൂയിസര്‍ വരുന്നു

By Santheep

യുഎം മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയിലേക്ക് വരുന്ന വഴിയിലാണ്. ജൂണ്‍ മാസത്തിനു ശേഷം എപ്പോഴും ഈ ബ്രാന്‍ഡിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. രാജ്യത്ത് കമ്പനി ആദ്യം പുറത്തിറക്കുക ഒരു ക്രൂയിസര്‍ ബൈക്ക് ആയിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

2015 മധ്യത്തില്‍ തന്നെ ഈ ബൈക്ക് ഇന്ത്യയിലെത്തും. ലോഹിയ ഗ്രൂപ്പുമായി ചേര്‍ന്നാണ് ബൈക്കുകള്‍ വിപണിയിലെത്തിക്കുന്നത്. രാജ്യത്തു തന്നെ അസംബ്ള്‍ ചെയ്യുന്നതിനാല്‍ മത്സരക്ഷമമായ രീതിയില്‍ വിലയിടാന്‍ കമ്പനിക്ക് സാധിക്കും.

റെനെഗേഡ്

റെനെഗേഡ് മോഡലായിരിക്കും രാജ്യത്ത് ആദ്യം പുറത്തിറക്കുക എന്ന് അനുമാനിക്കപ്പെടുന്നു. 400സിസി എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. പ്രതീക്ഷിക്കുന്ന വില 1,50,000 രൂപയാണ്.

ഓരോ ആറ് മാസം കൂടുമ്പോഴും ഓരോ മോഡല്‍ വീതം ഇന്ത്യയിലെത്തിക്കാനാണ് യുഎം മോട്ടോഴ്‌സിന്റെ പദ്ധതി. റൈനെഗേഡിന്റെ എന്‍ജിന്‍ ഇന്ത്യയ്ക്കായി പ്രത്യേകം നിര്‍മിച്ചെടുത്തതാണ്.

ബജാജ്, ഹ്യോസങ്, ബെനെല്ലി, റോയല്‍ എന്‍ഫീല്‍ഡ് എന്നിവരുടെ മോഡലുകളാണ് യുഎം മോട്ടോര്‍സൈക്കിളുകള്‍ക്ക് എതിരാളികളായി ഇന്ത്യയിലുള്ളത്.

More from DriveSpark

Article Published On: Wednesday, April 15, 2015, 14:47 [IST]
English summary
UM Motorcycles To Begin India Operations.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X