യുഎം ബൈക്കുകൾ എക്സ്പോയിൽ ലോഞ്ച് ചെയ്യും
ഈ ദീപാവലിക്കാണ് യുഎം മോട്ടോർസൈക്കിൾസിനെ പ്രതീക്ഷിച്ചത്. പുതിയ വാർത്തകൽ പറയുന്നത് പക്ഷേ, അവിടെനിന്നും രണ്ടുമൂന്നു മാസം കൂടി നീങ്ങണമെന്നാണ്. ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോയിലായിരിക്കും യുഎം മോട്ടോർസൈക്കിൾസിന്റെ ഇന്ത്യാ പ്രവേശം,
കഴിഞ്ഞ ഓട്ടോ എക്‌സ്‌പോ കാലത്ത് ഇന്ത്യാക്കാര്‍ക്കു വേണ്ടി തങ്ങളുടെ കുറെ മോഡലുകളെ അവതരിപ്പിച്ചിരുന്നു യുഎം. ഇതൊരു അമേരിക്കൻ ബ്രാൻഡാണ്. പരുക്കൻ ശൈലിയിൽ നിർമിക്കപ്പെട്ട ക്രൂയിസർ മോട്ടോർസൈക്കിളുകളാണ് യുഎമ്മിന്റേത്.

ഇന്ത്യയിലേക്ക് ഘടകഭാഗങ്ങളെത്തിച്ച് അസംബ്ള്‍ ചെയ്യുകയാണ് യുഎം ചെയ്യുക. ഇതുവഴി വിലയില്‍ മത്സരക്ഷമത പുലര്‍ത്താന്‍ യുഎമ്മിന് കഴിയും. ഇന്ത്യയില്‍ നിന്ന് ഘടകഭാഗങ്ങള്‍ സോഴ്‌സ ചെയ്യുവാനും സാധ്യതയുണ്ട്. രാജിവ് മിശ്രയാണ് യുഎം ഇന്ത്യയുടെ ഡയറക്ടര്‍.
വില്‍പനാ-സര്‍വീസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി ഒരു ഇന്ത്യന്‍ പങ്കാളിയെ അന്വേഷിക്കുന്നുണ്ട് യുഎം ഇന്ത്യ.


Click it and Unblock the Notifications








