യുഎമ്മിന്റെ ആദ്യ ലോഞ്ച് ഫെബ്രുവരി 3ന്

By Santheep

യുഎം മോട്ടോർസൈക്കിൾസിന്റെ ഇന്ത്യാ പ്രവേശം ഫെബ്രുവരി മൂന്നിന് നടക്കും. ഇന്ത്യൻ ഓട്ടോ എക്സ്പോ തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് യുഎമ്മിന്റെ ആദ്യ മോട്ടോർസൈക്കിൾ ലോഞ്ച് ചെയ്യപ്പെടും. ഓട്ടോ എക്സ്പോയിൽ കമ്പനിയുടെ മറ്റ് ഉൽപന്നങ്ങളും കാണാൻ സാധിക്കുമെന്നാണ് അറിയുന്നത്.

ആദ്യം വിപണിയിലെത്തുക യുഎം റെനഗെഡ് മോഡലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെനഗെഡ്, കൊമാൻഡോ എന്നീ മോഡലുകൾ ഇന്ത്യയിൽ തന്നെ നിർമിക്കുവാനാണ് കമ്പനിയുടെ പദ്ധതി.

ഇന്ത്യയില്‍ ലോഹിയ ഓട്ടോയുമായി ചേര്‍ന്നാണ് യുഎം പ്രവര്‍ത്തിക്കുക. ഈ വരുന്ന ദീപാവലിക്ക് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തും.

തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങാനാണ് യുഎമ്മിന്റെ പരിപാടി. ഇത് തികച്ചും ആഹ്ലാദകരമാണ്. വിപണിയില്‍ മികച്ച വിലയില്‍ നിലയുറപ്പിക്കാന്‍ കമ്പനിക്ക് ഇതുവഴി സാധിക്കും. ലോഹിയയുടെ പ്ലാന്റിലാണ് അസംബ്ലിങ് ജോലികള്‍ നടക്കുക. ഇന്ത്യയുടെ ക്രൂയിസര്‍ ബൈക്ക് സെഗ്മെന്റില്‍ വന്‍ മത്സരമാണ് നടക്കുന്നത്. ഹാര്‍ലി അടക്കമുള്ള ഭീമന്മാര്‍ മത്സരിക്കുന്ന ഈ സെഗ്മെന്റില്‍ യുഎം ഒരു മികച്ച സാന്നിധ്യമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

UM Motorcycles To Launch First Indian Product On February 3

More from DriveSpark

Article Published On: Thursday, December 17, 2015, 12:36 [IST]
English summary
UM Motorcycles To Launch First Indian Product On February 3
കൂടുതല്‍... #um motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X