റോയല്‍ എന്‍ഫീല്‍ഡ് 400സിസി ബൈക്കിന് പേര് 'ഹിമാലയന്‍'?

Written By:

റോയല്‍ എന്‍ഫീല്‍ഡ് ഒരു പുതിയ ബൈക്കിന്റെ വിപണി പ്രവേശത്തിനായി തയ്യാറെടുക്കുകയാണ്. ഇതൊരു അഡ്വഞ്ചര്‍ ടൂററായിരിക്കുമെന്ന് നേരത്തെ തന്നെ നമ്മള്‍ അറിഞ്ഞിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം വാഹനത്തിന്റെ പേര് 'ഹിമാലയന്‍' എന്നായിരിക്കുമെന്ന് അറിയുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭ്യമല്ല.

വിഖ്യാത ഡിസൈനര്‍ പിയറി ടെര്‍ബ്ലാന്‍ഷ് റോയല്‍ എന്‍ഫീല്‍ഡിനായി ചെയ്യുന്ന ആദ്യത്തെ പണിയാണിത്. ഇക്കാരണത്താല്‍ തന്നെ അത്യാകാംക്ഷയോടെയാണ് ഓട്ടോ ഉലകം പുതിയ ബൈക്കിനെ കാത്തിരിക്കുന്നത്.

Upcoming Royal Enfield 400cc motorcycle might be named Himalayan

400 സിസിയുടെ പരിസരത്തായിരിക്കും വാഹനത്തിന്റെ എന്‍ജിന്‍ ശേഷി എന്നറിയുന്നു. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പക്കലുള്ള 350 സിസി എന്‍ജിനില്‍ ട്യൂണിങ് പണികള്‍ നടത്തി പുതുക്കുകയാണ് ഇതിനായി ചെയ്യുക.

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി ബൈക്കിലുപയോഗിക്കുന്ന അതേ ചാസിയിലായിരിക്കും പുതിയ ബൈക്കിന്റെ നിര്‍മാണം.

കൂടുതല്‍... #royal enfield
English summary
Upcoming Royal Enfield 400cc motorcycle might be named Himalayan.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark