കാറിന്റെ ബൂട്ടിൽ സൂക്ഷിക്കാവുന്ന സ്കൂട്ടറുമായി ഫോക്സ്‌വാഗൺ!
ഫോക്സ്‌വാഗൺ നിർമിച്ച മടക്കിവെക്കാവുന്ന സ്കൂട്ടർ കൗതുകമാവുന്നു. ലാസ്റ്റ് മൈൽ സർഫർ എന്നാണ് ഈ സ്കൂട്ടറിനു പേര്.
പ്രധാനമായും കാറുകൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കമ്പനിയാണ് ഫോക്സ്‌വാഗൺ. യഥാർഥത്തിൽ കാറിന്റെ ഒരനുബന്ധം എന്ന നിലയിലാണ് കമ്പനി ഈ സ്കൂട്ടറിനെ അവതരിപ്പിക്കുന്നതും. കാറുകളുടെ ബൂട്ടിൽ മടക്കിവെക്കാനാകും ഈ സ്കൂട്ടറിനെ.
ഇപ്പോൾ കൺസെപ്റ്റ് രൂപത്തിലാണ് സ്കൂട്ടറുള്ളത്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ സ്കൂട്ടറിന് ഉൽപാദനരൂപമുണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. ഉൽപാദനപ്പതിപ്പിനും ലാസ്റ്റ് മൈൽ സർഫർ എന്നുതന്നെയാണ് പേര്.

കാർ ചെല്ലാത്ത ചെറിയ ദുരങ്ങൾ മറികടക്കാൻ ഈ വാഹനം സഹായകമാകും. നഗരങ്ങളിൽ പാർക്കുന്നവർക്കും ദൂരയാത്രകൾ പോകുന്നവർക്കുമെല്ലാം ഉപകരിക്കുന്ന വാഹനമാണിത്.
പൂർണമായും ഇലക്ട്രിസിറ്റിയിൽ പ്രവർത്തിക്കുന്ന വാഹനമാണിത്. ആകെ ഭാരം 11 കിലോഗ്രാം. ഏതാണ്ട് 20 കിലോമീറ്റർ ദൂരം റെയ്ഞ്ച് നൽകാൻ സ്കൂട്ടറിൽ ഘടിപ്പിച്ചിട്ടുള്ള ലിതിയം അയേൺ ബാറ്ററിയിൽ സംഭരിക്കുന്ന ഊർജ്ജത്തിന് സാധിക്കും.



Click it and Unblock the Notifications








