ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപ്പിടിച്ചാല്‍ എന്തു ചെയ്യും?
മോട്ടോജിപി പോലൊരു റേസിങ്ങില്‍ അപകടങ്ങള്‍ക്കുള്ള സാധ്യതയെക്കുറിച്ച് പ്രത്യേകിച്ച് വിവരിക്കേണ്ടതില്ലല്ലോ? എങ്കിലും, അങ്ങേയറ്റത്തെ വൈദഗ്ധ്യമുള്ള റൈഡര്‍മാര്‍ക്ക് ഇത്തരം അപകടങ്ങളെക്കുറിച്ച് ഉത്തമ ബോധ്യമുള്ളതിനാല്‍ ട്രാക്ക് കുറെയെല്ലാം സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍, പ്രശ്‌നം ബൈക്കുകള്‍ക്കാണെങ്കില്‍ എന്തു ചെയ്യും? ഇവിടെ റൈഡര്‍ നിസ്സഹയാനാണ്.
ഇവിടെ, ബ്രിട്ടിഷ് റൈഡറായ ടെയ്‌ലര്‍ മാക്കെന്‍സിക്ക് സംഭവിച്ചത് ഇതാണ്. റൈഡിനിടയില്‍ ബൈക്കിന് തീപ്പിടിച്ചു. കാവസാക്കി ബൈക്കാണ് ഇദ്ദേഹം ഓടിച്ചിരുന്നത്. അവസരത്തിന് അദ്ദേഹം ബൈക്കില്‍ നിന്നെടുത്തു ചാടിയതിനാല്‍ തടികെടാകാതെ രക്ഷപെട്ടു. താഴെ വീഡിയോ കാണുക.


Click it and Unblock the Notifications








