യമഹ ആൽഫയ്ക്ക് ഇരട്ടവർണങ്ങൾ
യമഹ ആൽഫ സ്കൂട്ടറിന് മൂന്ന് പുതിയ വർണപദ്ധതികൾ ചേർത്തു. മൂന്നും രണ്ട് നിറങ്ങൾ വീതം ചേർന്നവയാണ്. ഒറ്റനിറത്തിൽ വരുന്ന ആൽഫ മോഡലുകളെക്കാൾ ഒരൽപം വിലക്കൂടുതലുണ്ടായിരിക്കും ഈ പുതിയ മോഡലുകൾക്ക്.
ആൽഫ സ്കൂട്ടർ അഞ്ച് ഒറ്റ നിറങ്ങളിൽ ലഭ്യമാണ് വിപണിയിൽ.

വിലകൾ
- റോക്കിങ് റെഡ് യമഹ ആൽഫ - 49,939 (ഡ്യുവൽ ടോൺ)
- ബീമിങ് ബ്ലൂ യമഹ ആൽഫ - 49,939 (ഡ്യുവൽ ടോൺ)
- ഗ്ലീമിങ് ഗോൾഡ് യമഹ ആൽഫ - 49,939 (ഡ്യുവൽ ടോൺ)
- മാജിക്കൽ മജെന്ത യമഹ ആൽഫ - 48,936 (സിംഗിൾ ടോൺ)
- ബ്രില്യന്റ് ബ്ലാക്ക് യമഹ ആൽഫ - 48,936 (സിംഗിൾ ടോൺ)
- ഗ്രേസ്ഫുൾ ഗ്രേ യമഹ ആൽഫ - 48,936 (സിംഗിൾ ടോൺ)
- ഫിയറി റെഡ് യമഹ ആൽഫ - 48,936 (സിംഗിൾ ടോൺ)
- റേഡിയന്റ് വൈറ്റ് യമഹ ആൽഫ - 48,936 (സിംഗിൾ ടോൺ)
പുതിയ നിറങ്ങൾ ചേർത്തതല്ലാതെ സാങ്കേതികമാറ്റങ്ങളൊന്നും ഈ സ്കൂട്ടറിൽ വരുത്തിയിട്ടില്ല.
113സിസി ശേഷിയുള്ള ഒരു സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനിനാണ് യമഹ ആൽഫയിൽ ചേർത്തിട്ടുള്ളത്. 7 കുതിരശക്തിയും 8.1 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. ലിറ്ററിന് 66 കിലോമീറ്ററാണ് ഇന്ധനക്ഷമത.


Click it and Unblock the Notifications








