യമഹ ഇലക്ട്രിക് ബൈക്ക് കൺസെപ്റ്റ് ടോക്കിയോയിലേക്ക്
യമഹ ഒരു പുതിയ ഇലക്ട്രിക് ടൂ വീലർ കൺസെപ്റ്റ് വരുന്ന ടോക്കിയോ മോട്ടോർ ഷോയിൽ അവതരിപ്പിക്കും. ഈ വാഹനം വെറും കൺസെപ്റ്റായി നിലനിൽക്കില്ലെന്നും ഉടൻ തന്നെ ഉൽപാദനം തുടങ്ങുമെന്നും യമഹ വ്യക്തമാക്കുന്നു. 2016 ആകുമ്പോഴേക്ക് ഈ ഇലക്ട്രിക് ബൈക്കിന്റെ നിർമാണം തുടങ്ങും.
രണ്ട് ഇലക്ട്രിക് മോട്ടോറുകളിൽ നിന്നുള്ള ഊർജമുപയോഗിച്ചാണ് ഈ കൺസെപ്റ്റ് പ്രവർത്തിക്കുക. സാധാരണമായി ഇലക്ട്രിക് ടൂവീലറുകൾക്ക് ഒരു ഇലക്ട്രിക് മോട്ടോർ മാത്രമേ കാണാറുള്ളൂ. യമഹ കൺസെപ്റ്റിൽ ഇത് വ്യത്യസ്തമാണ്.

ഹാർലി ഡേവിസൺ അടക്കമുള്ള വാഹനനിർമാതാക്കൾ ഇലക്ട്രിക് ബൈക്കുകൾ നിർമിക്കാനുള്ള പദ്ധതികൾ നീക്കുന്നുണ്ട്. ഈയിടെ ഹാർലി ഒരു ഇലക്ട്രിക് കൺസെപ്റ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു.
നിലവിൽ നിരവധി ഹൈബ്രിഡ് ബൈക്കുകൾ നിരത്തുകളിലുണ്ട്. പൂർണമായും ഇലക്ട്രിക് ആയ ബൈക്കുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്.



Click it and Unblock the Notifications








