യമഹ ഒരു സൂപ്പർ സ്പോർട് ബൈക്ക് ഇന്ത്യയിലെത്തിക്കും?
ഇന്ത്യൻ വിപണിയിൽ പ്രകടനശേഷിയുള്ള ബൈക്കുകൾക്കുള്ള സാധ്യത നേരത്തേ തിരിച്ചറിഞ്ഞ കൂട്ടരാണ് യമഹ. ഇതിനകം തന്നെ നിരവധി പെർഫോമൻസ് മോഡലുകൾ രാജ്യത്തെത്തിയിട്ടുണ്ട് യമഹയിൽ നിന്ന്. പുതിയ വാർത്തകൾ പറയുന്നത് യമഹ ഒരു സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിൾ വിപണിയിലെത്തിക്കുമെന്നാണ്.
ഈയിടെ ഹോണ്ടയുടെ സിബിആർ650എഫ് വിപണിയിലെത്തിയതോടെയാണ് യമഹയും ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയത്. നിലവിൽ വലിയ തോതിലുള്ള വിൽപനയൊന്നും ഉണ്ടാകില്ലെങ്കിലും ഭാവിയിൽ നടക്കുമെന്നുറപ്പുള്ള ബിസിനസ്സിനു വേണ്ടി നിലമൊരുക്കി വെക്കുകയാണിവർ ചെയ്യുന്നത്.

പുതിയ മോട്ടോർസൈക്കിൾ പൂർണമായും വിദേശത്തു നിർമിച്ച് ഇന്ത്യയിലെത്തിക്കുകയാണ് യമഹ ചെയ്യുക. ഈ രീതിയിലാണ് സിബിആറ്]50ആർ വിപണി പിടിക്കുന്നത്.

വിൽപന ശരിയായ ദിശയിലെത്തിയാൽ ഇന്ത്യയിലേക്ക് ഘടകഭാഗങ്ങളെത്തിച്ച് അസംബ്ൾ ചെയ്യാനും യമഹയ്ക്ക് പ്ലാനുണ്ട്.
ഏത് മോഡലാണ് ഇന്ത്യയിലെത്തുക എന്ന കാര്യത്തിൽ വ്യക്തതയൊന്നും വന്നിട്ടില്ല ഇതുവരെ.


Click it and Unblock the Notifications








