യമഹയുടെ കരുത്തൻ എൻമാക്സ് സ്കൂട്ടർ ഇന്ത്യയിലേക്ക്!
മുൻകാലങ്ങളിൽ ഇന്ത്യൻ വിപണി പ്രകടനശേഷിയുള്ള സ്കൂട്ടർ മോഡലുകൾക്ക് മുഖംതിരിച്ചു നിന്നിരുന്നു. ഇത്തരം ചില സ്കൂട്ടറുകൾ നിരത്തുകളിൽ കുറച്ചു കാലത്തേക്ക് അപൂർവമായെങ്കിലും കാണാൻ സാധിച്ചിരുന്നു. ഈയടുത്തകാലത്തായി വിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ പെർഫോമൻസ് സ്കൂട്ടറുകൾക്ക് മികച്ച വിപണി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്.
യമഹ എൻമാക്സ് എന്ന 150സിസി സ്കൂട്ടർ ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുക്കുന്നതാണ് പുതിയ വാർത്ത. 15 കുതിരശക്തി ഉൽപാദിപ്പിക്കുന്ന എൻജിനാണ് സ്കൂട്ടറിലുള്ളഥ്. 14 എൻഎം ആണ് ചക്രവീര്യം.

13 ഇഞ്ച് അലോയ് വീലുകളാണ് യമഹ എൻമാക്സിൽ ഘടിപ്പിക്കുക. പിന്നിൽ ഡിസ്ക് ബ്രേക്ക് ചേർക്കും.
2016 ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഈ വാഹനം അവതരിപ്പിക്കപ്പെടുമെന്ന് കേൾക്കുന്നു. പിന്നാലെത്തന്നെ ലോഞ്ചും നടന്നേക്കും. നിലവിൽ ഫാസിനോ, ആൽഫ, റേ, റെ സെഡ് എന്നീ സ്കൂട്ടർ മോഡലുകളാണ് ഇന്ത്യൻ വിപണിയിലുള്ളത്.


Click it and Unblock the Notifications








