യമഹ ആര്‍15-ന് പുതിയ രണ്ട് നിറങ്ങള്‍

Written By:

യമഹ ആര്‍15 വേര്‍ഷന്‍ 2.0 മോഡലിന് രണ്ട് പുതിയ നിറങ്ങള്‍ കൂടി ചേര്‍ത്തു. ജിപി ബ്ലൂ, സ്ട്രീക്കിങ് സിയാന്‍ എന്നീ നിറങ്ങളാണ് പുതുതായി നല്‍കിയിട്ടുള്ളത്. രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ വാഹനം ലഭിക്കുമെന്ന് യമഹ അറിയിക്കുന്നു.

എന്‍ജിന്‍ അടക്കമുള്ള സാങ്കേതിക കാര്യങ്ങളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. നിലവിലുള്ള 150സിസി സിംഗിള്‍ സിലിണ്ടര്‍ 4 വാല്‍വ് എന്‍ജിന്‍ തന്നെയാണ് ഇവയിലുമുള്ളത്. 16.7 കുതിരശക്തിയും 15 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കാന്‍ കഴിയും ഈ എന്‍ജിന്.

To Follow DriveSpark On Facebook, Click The Like Button
Yamaha R15 launched in two new colours

6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നത്. മുന്‍ വീലില്‍ 267 എംഎം സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും ചേര്‍ത്തിരിക്കുന്നു.

Yamaha R15

പുതിയ നിറങ്ങള്‍ക്ക് വില ഒരല്‍പം കൂടുതലായിരിക്കും. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1,17,260 രൂപയാണ് വില. മറ്റു നിറങ്ങളുടെ വിലയില്‍ മാറ്റമൊന്നുമില്ല. റേസിഹ് ബ്ലൂ, ഇന്‍വിസിബ്ള്‍ ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള മോഡലുകള്‍ക്ക് 1,10,003 രൂപയാണ് എക്‌സ്‌ഷോറൂം നിരക്ക്. ഗ്രിഡ് ഗോള്‍ഡ് പതിപ്പിന് 1,12,924 രൂപ വില.

കൂടുതല്‍... #yamaha r15 #yamaha
English summary
Yamaha R15 launched in two new colours.
Story first published: Friday, February 27, 2015, 11:49 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark