യമഹ ആർ3 ബുക്കു ചെയ്യാം!
യമഹ ആർ3 മോട്ടോർസൈക്കിൾ മോഡലിന്റെ ബുക്കിങ് തുടങ്ങി. ചില ഡീലർഷിപ്പുകളിൽ മാത്രമേ ബുക്കിങ് സൗകര്യം ഏർപെടുത്തിയിട്ടുള്ളൂ നിലവിൽ. പതിനായിരം രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാവുന്നതാണ്.
വിദേശത്തുനിന്ന് ബൈക്കിന്റെ ഘടകഭാഗങ്ങളെത്തിച്ച് ഇന്ത്യയിൽ അസംബ്ൾ ചെയ്യുകയാണ് യമഹ ചെയ്യുന്നത്. ദില്ലിയിലുള്ള യമഹ പ്ലാന്റിൽ വെച്ച് അസംബ്ലിങ് നടക്കും. ഇന്തോനീഷ്യയിൽ നിന്നാണ് ഘടകഭാഗങ്ങളെത്തുന്നത്.

ഇന്ത്യയിൽ കാവസാക്കി നിഞ്ജ 300, കെടിഎം ആർസി 390 എന്നീ ബൈക്കുകളാണ് യമഹ ആർ3യുടെ എതിരാളികൾ. ഘടകഭാഗങ്ങൾ വിദേശത്തുനിന്നെത്തിക്കുന്നതിന് താരതമ്യേന ചെലവ് കുറവാണ്. ഇക്കാരണത്താൽതന്നെ ആർ3 മോഡലിന് മത്സരക്ഷമമായി വിലയിടാൻ യമഹയ്ക്ക് സാധിക്കേണ്ടതാണ്.
321 സിസി ശേഷിയുള്ള ഒരു പാരലൽ ലിക്വിഡ് കൂൾഡ് എൻജിനാണ് യമഹ ആർ3 മോഡലിലുള്ളത്. 42 പിഎസ് കരുത്തുൽപാദിപ്പിക്കാൻ കഴിയും ഈ എൻജിന്. 26.6 എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്നു എൻജിൻ.


Click it and Unblock the Notifications