യമഹ ആല്‍ഫ സ്‌കൂട്ടര്‍ തിരിച്ചുവിളിച്ചു
യമഹയുടെ ആല്‍ഫ സ്‌കൂട്ടര്‍ മോഡല്‍ തിരിച്ചുവിളിച്ചു. എന്‍ജിനുമായി ബന്ധപ്പെട്ട ഘടകഭാഗത്തിന് തകരാര്‍ കണ്ടെത്തിയതിനെകത്തുടര്‍ന്നാണ് തിരിച്ചുവിളി നടത്തിയിരിക്കുന്നത്.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഓയില്‍ ലീക്കാവുന്നതായിരിക്കാം പ്രശ്‌നമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. സിലിണ്ടര്‍ ഹെഡ്ഡിലുള്ള ഒ-റിങ്ങുമായി ബന്ധപ്പെട്ട തകരാറാവാം കാരണമെന്നാണ് അറിയുന്നത്.

113സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് യമഹ ആല്‍ഫ സ്‌കൂട്ടറിനുള്ളത്. ഈ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7.1 കുതിരശക്തി പകരുന്നു. 8.1 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുന്നത്.
മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 50,810 രൂപയാണ് ആല്‍ഫ സ്‌കൂട്ടറിന് വില. ബ്രില്യന്റ് ബ്ലാക്ക്, ഫിയറി റെഡ്, ഗ്രേസ് ഫുള്‍ ഗ്രേ, മാജിക്കല്‍ മജെന്ത എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കുന്നു.


Click it and Unblock the Notifications








