78 കിമി. മൈലേജുമായി യമഹ സല്യൂട്ടോ എത്തി

Written By:

ഇന്ത്യയുടെ കമ്യൂട്ടര്‍ ബൈക്ക് സെഗ്മെന്റമെന്റില്‍ കാര്യമായ വില്‍പന പിടിക്കാന്‍ യമഹയ്ക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. ബജാജ്, ഹീറോ, ഹോണ്ട തുടങ്ങിയ കമ്പനികള്‍ക്ക് സര്‍വാധിപത്യമുള്ള ഇടമാണിത്. ഉപഭോക്താക്കള്‍ക്ക് പോക്കറ്റിലൊതുങ്ങാവുന്ന വിലയില്‍ ഒരു പുതിയ മോട്ടോര്‍സൈക്കിളുമായി വിപണിയിലെത്തിയിരിക്കുകയാണ് യമഹ ഇപ്പോള്‍. സല്യൂട്ടോ എന്നു പേരായ ഈ ബൈക്കില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട് കമ്പനി.

വാഹനത്തെക്കുറിച്ച് കൂടുതലറിയാം താഴെ.

78 കിമി. മൈലേജുമായി യമഹ സല്യൂട്ടോ എത്തി

സല്യൂട്ടോയുടെ ഡിസൈന്‍ ആകര്‍ഷകമാണ്. യമഹ എസ്‌സെഡ്, എസ്എസ് എന്നീ ബൈക്കുകളുടെ ഡിസൈനുകളില്‍ നിന്നാണ് യമഹ സല്യൂട്ടോയുടെ രൂപം പിറവി കൊണ്ടിരിക്കുന്നത്.

78 കിമി. മൈലേജുമായി യമഹ സല്യൂട്ടോ എത്തി

വിപണിയിലെ ഏതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സ്‌റ്റൈലിഷാണ് സല്യൂട്ടോ. കാഴ്ചയില്‍ ഒരു പ്രീമിയം സൗന്ദര്യം പകരാനും ഈ ബൈക്കിന് സാധിക്കുന്നുണ്ട്.

78 കിമി. മൈലേജുമായി യമഹ സല്യൂട്ടോ എത്തി
  • എന്‍ജിന്‍: 125സിസി, സിംഗിള്‍ സിലിണ്ടര്‍
  • കുതിരശക്തി: 8.3
  • ചക്രവീര്യം: 10.1 എന്‍എം
  • ഗിയര്‍ബോക്‌സ്: 4 സ്പീഡ്
78 കിമി. മൈലേജുമായി യമഹ സല്യൂട്ടോ എത്തി

സല്യൂട്ടോയുടെ ഇരു വീലുകളിലും ഡ്രം ബ്രേക്കാണ് ചേര്‍ത്തിരിക്കുന്നത്. യമഹയുടെ ബൈക്കുകളില്‍ ഏറ്റവു ംഭാരം കുറഞ്ഞ ബൈക്കാണിത് എന്നും അറിയുക. ആകെ 112 കിലോയാണ് ഭാരം.

മൈലേജും വിലയും

മൈലേജും വിലയും

സെഗ്മെന്റില്‍ ഏറ്റവും മത്സരക്ഷമമായ മൈലേജിലും വിലയിലുമാണ് സല്യൂട്ടോ വരുന്നത്. ലിറ്ററിന് 78 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ഈ ബൈക്കിന് സാധിക്കുന്നു. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 52,000 രൂപയാണ് വില.

78 കിമി. മൈലേജുമായി യമഹ സല്യൂട്ടോ എത്തി

ടിവിഎസ് ഫീനിക്‌സ്, ഹോണ്ട ഷൈന്‍, ഹീറോ ഗ്ലാമര്‍, ബജാജ് ഡിസ്‌കവര്‍ എന്നീ ബൈക്കുകളാണ് സെഗ്മെന്റില്‍ യമഹ സല്യൂട്ടോയുടെ എതിരാളിയായി വിപണിയിലുള്ളത്.

കൂടുതല്‍... #യമഹ #yamaha
English summary
Yamaha Saluto Launches In India; Price, Specs, Features and More.
Story first published: Monday, April 20, 2015, 10:54 [IST]
Please Wait while comments are loading...

Latest Photos