യമഹ എക്‌സ്‌വി550 റേസര്‍ അവതരിച്ചു
യമഹയുടെ പുതിയ എക്‌സ്‌വി550 റേസര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. കഫെ റേസര്‍ ശൈലിയുടെയും സാധാരണ ക്രൂയിസര്‍ നിര്‍മാണശൈലിയുടെയും സംയോജനമാണ് ഈ ബൈക്കില്‍ കാണാനാവുക.
942സിസി ശേഷിയുള്ള എയര്‍ കൂള്‍ഡ് വി ട്വിന്‍ എന്‍ജിനാണ് എക്‌സ്‌വി550 റേസറിലുള്ളത്. 52 കുതിരശക്തി ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട് ഈ എന്‍ജിന്. 73.31 എന്‍എം ആണ് ചക്രവീര്യം (ടോര്‍ക്ക്). എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

കഫെ റോസര്‍ ശൈലിയിലുള്ള, ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിച്ച മിററുകള്‍ ഈ വാഹനത്തിന്റെ ഡിസൈന്‍ സവിശേഷതകളിലൊന്നാണ്. ബൈക്കിന്റെ വില എത്ര വരുമെന്ന് ഇപ്പോള്‍ അറിയാന്‍ കഴിയില്ല.
രണ്ട് നിറങ്ങളില്‍ ഈ വാഹനം ലഭിക്കും. ഗ്ലേസിയര്‍ ബ്ലൂ, മാറ്റ് േ്രഗ എന്നിവ.
മെയ് മാസത്തിനു മുമ്പ് വാഹനത്തിന്റെ ലോഞ്ച് നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മേയില്‍ തന്നെ ഡെലിവറി തുടങ്ങും.


Click it and Unblock the Notifications








