യമഹ വൈസെഡ്എഫ് ആർ3 നാളെ എത്തും
യമഹ വൈസെഡ്എഫ് ആർ3 മോഡലിന്റെ ലോഞ്ച് നാളെ (ഓഗസ്റ്റ് 11) നടക്കും. ഈ വാഹനം യൂറോപ്യൻ വിപണിയിൽ ഇതിനകം തന്നെ എത്തിച്ചേർന്നിട്ടുണ്ട്. അമേരിക്കയിലും വൈസെഡ്എഫ് ആർ3യുടെ സാന്നിധ്യമുണ്ട്.
ഇന്ത്യയുടെ ക്വാർട്ടർ ലിറ്റർ സെഗ്മെന്റിൽ തങ്ങൾക്ക് സാന്നിധ്യമില്ലാത്ത പ്രശ്നം പരിഹരിക്കുകയാണ് യമഹ ഇപ്പോൾ ചെയ്യുന്നത്.
ഇന്ത്യയിൽ കാവസാക്കി നിഞ്ജ 300, കെടിഎം ആർസി 390 എന്നീ ബൈക്കുകളാണ് യമഹ ആർ3യുടെ എതിരാളികൾ. ഘടകഭാഗങ്ങൾ വിദേശത്തുനിന്നെത്തിക്കുന്നതിന് താരതമ്യേന ചെലവ് കുറവാണ്. ഇക്കാരണത്താൽതന്നെ ആർ3 മോഡലിന് മത്സരക്ഷമമായി വിലയിടാൻ യമഹയ്ക്ക് സാധിക്കേണ്ടതാണ്.

321 സിസി ശേഷിയുള്ള ഒരു പാരലൽ ലിക്വിഡ് കൂൾഡ് എൻജിനാണ് യമഹ ആർ3 മോഡലിലുള്ളത്. 42 പിഎസ് കരുത്തുൽപാദിപ്പിക്കാൻ കഴിയും ഈ എൻജിന്. 26.6 എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്നു എൻജിൻ.
വിദേശത്തുനിന്ന് ബൈക്കിന്റെ ഘടകഭാഗങ്ങളെത്തിച്ച് ഇന്ത്യയിൽ അസംബ്ൾ ചെയ്യുകയാണ് യമഹ ചെയ്യുന്നത്. ദില്ലിയിലുള്ള യമഹ പ്ലാന്റിൽ വെച്ച് അസംബ്ലിങ് നടക്കും. ഇന്തോനീഷ്യയിൽ നിന്നാണ് ഘടകഭാഗങ്ങളെത്തുന്നത്.


Click it and Unblock the Notifications








