യമഹ വൈസെഡ്എഫ് ആർ3-ക്ക് വൻ ഡിമാൻഡ്
ഓഗസ്റ്റ് മാസത്തിലാണ് വൈസെഡ്എഫ് ആർ3 സ്പോർട്സ്ബൈക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ മോഡലിന് വലിയ പിന്തുണയാണ് രാജ്യത്തെ സ്പോർട്സ് ബൈക്ക് പ്രേമികളിൽ നിന്നും ലഭിക്കുന്നത്.
ലോഞ്ച് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോൾ 140 മോഡലുകളാണ് യമഹ ഡെലിവറി ചെയ്തു നൽകിയിരിക്കുന്നത്. ഒരു സ്പോർട്സ് ബൈക്കിനെ സംബന്ധിച്ച് ഇത് മികച്ച വിൽപന തന്നെയാണ്.

ലോഞ്ച് ദിനം തൊട്ടുള്ള 365 ദിവസങ്ങളിൽ 2000 യൂണിറ്റ് വിറ്റഴിക്കാനാണ് യമഹ പ്ലാൻ ചെയ്തിരുന്നത്. ഇത് നേടാൻ കഴിയും എന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പു ലഭിച്ചിരിക്കുകയാണ് കമ്പനിക്ക്.

പൊതുവിൽ വിപണിയിൽ മാന്ദ്യം നിലനിൽക്കുന്ന സമയത്താണ് ഈ വിൽപന കണ്ടെത്താൻ യമഹയ്ക്ക് സാധിച്ചിരിക്കുന്നത്. രൂപയുടെ വിലയിടിവ്, അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളിലൂടെയാണ് ഓട്ടോവിപണി കടന്നുപോകുന്നത്.


Click it and Unblock the Notifications








