2017പൾസർ സീരീസ് മോട്ടോർസൈക്കിളുകൾ പുറത്തിറങ്ങി!!
ബജാജ് 2017 പൾസർ സീരീസ് മോട്ടോർസൈക്കിളുകളെ ഔദ്യോഗിക പടങ്ങൾ പുറത്തിറക്കി.
ബജാജ് ഓട്ടോ 2017 ശ്രേണി പൾസർ മോട്ടോർസൈക്കിളുകളെ പുറത്തിറക്കി. ഈ സീരീസ് പൾസർ മോഡലുകളെ കുറിച്ച് മുൻപെ വെളിപ്പെടുത്തിയിരുന്നെങ്കിലും ഔദ്യോഗിക അറിപ്പിനായുള്ള കാത്തിരിപ്പിലായിരുന്നു.

അടുത്ത വർഷം ഇന്ത്യയിൽ നിർബന്ധമാക്കുന്ന ബിഎസ് IV ചട്ടവട്ടങ്ങൾ പാലിക്കുന്ന മോട്ടോർസൈക്കിളുകളായിരിക്കും ഇവ. ഇതൊഴിച്ച് പ്രത്യേകിച്ചുള്ള മാറ്റങ്ങളൊന്നും പൾസർ മോഡലുകളിൽ വരുത്തിയിട്ടില്ല.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓൺ, എബിഎസ് എന്നീ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ബജാജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുമായിരുന്നു ചിത്രങ്ങൾ പ്രചരിച്ചത്.

ലേസർ എഡ്ജ് എന്ന പേരിലുള്ള പുതിയ കളറിലാണ് ബജാജ് ബൈക്കിറക്കുന്നത്. ഡിസൈൻ പതിവു മോഡലുകൾക്ക് സമാനമായിട്ട് തന്നെ നിലനിർത്തിയിട്ടുണ്ട്.

പൾസർ 135 എൽഎസ് എന്ന ബൈക്കിലാണ് ഡിസൈനിൽ കൂടുതൽ പരിവർത്തനങ്ങൾ വരുത്തിയിരിക്കുന്നത്. മുൻപ് ഇന്ത്യൻ വിപണിയിൽ വലുതായി ശ്രദ്ധിക്കപ്പെടാതെ പോയൊരു ബൈക്കാണിത്. എന്നാലിതിന് വിദേശത്ത് നല്ല പ്രതികരണമായിരുന്നു ഉണ്ടായത്. പുതുക്കിയ പതിപ്പിനെയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.

മുൻപുണ്ടായിരുന്ന സ്പ്ലിറ്റ് സീറ്റ് മാറ്റി സിങ്കിൾ സീറ്റാക്കി മാറ്റിയിട്ടുണ്ട്. സ്പ്ലിറ്റ് ഗ്രാമ്പ് റേയിലും എടുത്തുമാറ്റിയിട്ടുണ്ട്. പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് മറ്റൊരു പുതുമ.

പൾസർ 180-ൽ ഡിസ്ക് ബ്രേക്ക് ഉൾപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. അതുപോലെ പൾസർ 220എഫ് ഫ്യുവൽ ഇൻഞ്ചെക്റ്റഡ് സിസ്റ്റം ഉൾക്കൊണ്ടാണ് തിരിച്ചെത്തുന്നത്.

പൾസർ 150 മോഡലിൽ ബിഎസ്IV എൻജിൻ അവതരിപ്പിച്ചിട്ടില്ല അതിനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല. അടുത്ത വർഷം ബിഎസ്IV എൻജിൻ ഉൾപ്പെടുത്തി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബജാജ് ഡിസ്‌കവർ 150 മോഡലുകൾക്ക് വിട
ഒരു പെർഫോമൻസ് ബൈക്ക് ആഗ്രഹിച്ചിരുന്നോ; 1ലക്ഷത്തിനടുത്തുള്ള ഈ ബൈക്കുകൾ ആയാലോ?


Click it and Unblock the Notifications








