വിപണിപിടിക്കാനൊരുങ്ങി അപ്രീലിയ ബംഗ്ലൂരൂ ഷോറൂമിൽ
ഏവരും ഒറ്റുനോക്കിയിരുന്ന അപ്രീലിയ ബ്രാന്റിലുള്ള സ്കൂട്ടർ ബാംഗ്ലൂർ വെസ്പ ഷോറൂമിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നു. വെസ്പ സ്‍കൂട്ടർ നിർമാതാവായ പ്യാജിയോയാണ് അപ്രീലിയ എസ് ആർ 150 എന്ന ആദ്യ സ്കൂട്ടർ മോഡലിനെ വിപണിയിലെത്തിക്കുന്നത്. 2016 ദില്ലി ഓട്ടോഎക്സ്പോയിലൂടെയായിരുന്നു അപ്രീലിയ സ്കൂട്ടറിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ചുവടുവെപ്പ്.
16 തികഞ്ഞവർക്കിനി ഗിയർലെസ് സ്കൂട്ടർ ഓട്ടാം
ഓഗസ്ത് മാസം വിപണിപിടിക്കുന്ന സ്കൂട്ടറിന്റേയും ബൈക്കിന്റേയും സവിശേഷതകളടങ്ങിയ ഈ ക്രോസോവർ മോഡലിന് 80,000രൂപയാണ് ഓൺ റോഡ് വില. വെസ്പ ഷോറൂമുകളിൽ ഇതിനകം തന്നെ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു. 5,000രൂപയാണ് ബുക്കിംഗ് തുകയായി ഈടാക്കുന്നത്. ബുക്കിംഗ് കഴിഞ്ഞാൽ 45-60 ദിവസം വരെയുള്ള വെയിറ്റിംഗ് പിരീഡ് ആവശ്യമായി വരുമെന്നാണ് ഡീലർഷിപ്പിൽ നിന്നുമുള്ള അറിയിപ്പ്.

സ്പോർട്സ് സ്കൂട്ടർ ബൈക്ക് എന്ന വിശേഷണത്തിൽ എത്തുന്ന അപ്രീലയ്ക്ക് ഏവരുടേയും മനം കവരുന്ന സ്പോർടി ലുക്കാണ് നൽകിയിട്ടുള്ളത്.

യൂറോപ്പ്യൻ പരാമ്പരാഗത ശൈലിയിലുള്ള ഡിസൈനാണ് അപ്രീലിയയിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇതിന്റെ മുൻഭാഗം ബൈക്കിനേയും പിൻവശം സ്കൂട്ടറിനേയും അനുസ്മരിപ്പിക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

സ്പോർട്സ് ബൈക്കിന്റെ ഡ്രൈവിംഗ് അനുഭൂതിയും ഗിയർലെസ് സ്കൂട്ടറിന്റെ കാര്യക്ഷമതയും അടങ്ങിയ സ്കൂട്ടറാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പ്യാജിയോയുടെ മഹാരാഷ്ട്രയിലുള്ള ബാരാമതി പ്ലാന്റിലാണ് സ്കൂട്ടർ നിർമാണം നടത്തിയത്.

ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ ഹെഡ്‌ലൈറ്റ് ഫ്രണ്ട് ഏപ്രണിലും ഇന്റിക്കേറ്ററുകൾ ഹാന്റിൽ ബാറിലുമാണ് നൽകിയിട്ടുള്ളത്. ഹോലോജെൻ ബൾബുകളാണ് ഹെഡ്‌ലൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്.

മുന്നിൽ ടെലിസ്കോപിക് ഫോർക്ക് സസ്പെൻഷനും പിന്നിൽ മോണോഷോക്കുമുള്ള സ്കൂട്ടറിന് 14 ഇഞ്ച് ട്യൂബ്‌ലെസ് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്.

സാധാരണ സ്കൂട്ടർ ടയറുകളേക്കാൾ വലുപ്പമേറിയ ടയറുകളാണ് അപ്രീലിയയ്ക്ക് നൽകിയിരിക്കുന്നത്. 14 ഇഞ്ച് ടയറുകൾക്ക് പറ്റിയ വലിയ വീൽ ആർച്ചുകളാണ് നൽകിയിട്ടുള്ളതും.

മുന്നിൽ 220എംഎം ഡിസ്ക് ബ്രേക്കുകളും പിന്നിൽ 140എംഎം ഡ്രം ബ്രേക്കുകളുമാണ് ഘടിപ്പിച്ചിട്ടുള്ളത്.

വെസ്പയിലുപയോഗിച്ചിരിക്കുന്ന 11.4ബിഎച്ച്പിയും 11.5എൻഎം ടോർക്കും ഉള്ള 150സിസി എയർകൂൾഡ് 3 വാൾവ് എൻജിനാണ് ഈ സ്കൂട്ടറിനും കരുത്തേകുന്നത്.

ഇന്ത്യയിലെ മറ്റ് സ്കൂട്ടറുകളെപ്പോലെ സിവിടി ഗിയർബോക്സാണ് അപ്രീലയിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

ബോഡി ഗ്രാഫിക്സുകളും ഡ്യുവൽ ടോൺ സീറ്റുകളും ഒതുക്കമുള്ള ഗ്രാബ് റെയിലുമാണ് സ്കൂട്ടറിന്റെ മറ്റു പ്രത്യേകതകൾ

ദില്ലി എക്സ്ഷോറൂം 65,000രൂപ പ്രാരംഭ വിലയിലാണ് അപ്രീലിയ സ്കൂട്ടറിനെ വിപണിയിലെത്തിക്കുന്നത്.

എസ്ആർ 150 സ്കൂട്ടറിന്റെ രണ്ട് വ്യത്യസ്ത നിറങ്ങളാകും വിപണിയിൽ ലഭ്യമാവുക.

ആഗസ്തോടുകൂടി വിപണിയിലെത്തുന്ന എസ് ആർ 150 സ്കൂട്ടറിന് പറയത്തക്ക എതിരാളികളൊന്നുമില്ലെങ്കിലും സ്വന്തം കൂടപിറപ്പെന്ന് പറയാവുന്ന വെസ്പ150സ്കൂട്ടറിനെ തന്നെയായിരിക്കും എതിരിടേണ്ടി വരിക.

ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ?

ആദ്യത്തെ ഹൈബ്രിഡ് സ്കൂട്ടർ ടിവിഎസിൽ നിന്നും


Click it and Unblock the Notifications








