ലോഞ്ചിനു മുൻപെ അപ്രീലയ സ്കൂട്ടറിന്റെ വിലവിവരങ്ങൾ പുറത്ത്
പ്രമുഖ ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാവായ പ്യാജിയോ സ്കൂട്ടറിന്റേയും ബൈക്കിന്റേയും സവിശേഷതകളടങ്ങിയ 'അപ്രീലിയ എസ്ആർ150' എന്ന ക്രോസോവറിനെ വിപണിയിലെത്തിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലൂടെയാണ് ഇന്ത്യയിലുള്ള ഈ സ്കൂട്ടറിന്റെ അരങ്ങേറ്റം നടത്തിയത്.
ആദ്യത്തെ ഹൈബ്രിഡ് സ്കൂട്ടർ ടിവിഎസിൽ നിന്നും
ആഗസ്ത് മാസത്തോടുകൂടി വിപണിയിലെത്തുന്ന സ്കൂട്ടറിന് 65,000രൂപയാണ് പ്രാരംഭ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഉടൻതന്നെ അപ്രീലിയ്ക്കായുള്ള ബുംക്കിഗും പ്യാജിയോ ഡീലർഷിപ്പുകളിൽ ആരംഭിക്കുമെന്നാണ് കമ്പനി നൽകിയിട്ടുള്ള അറിയിപ്പ്.

പ്രത്യേകിച്ചും യുവമനസുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈക്കും സ്കൂട്ടറും സംയോജിപ്പിച്ചുള്ള ഈ പുത്തൻ മോഡലിനെ വിപണിയിലെത്തിക്കുന്നത്.

സ്പോർട്സ് ബൈക്കിന്റെ ഡ്രൈവിംഗ് അനുഭൂതിയും ഗിയർലെസ് സ്കൂട്ടറിന്റെ കാര്യക്ഷമതയും അടങ്ങിയ സ്കൂട്ടർ യുവതലമുറയുടെ പ്രിയമേറിയ സ്കൂട്ടറാകുമെന്നതിൽ സംശയമില്ല.

അഗ്രസീവ് ലുക്ക് പകരുന്ന സ്കൂട്ടറിന് യൂറോപ്പ്യൻ പരാമ്പരാഗത ശൈലിയിലുള്ള ഡിസൈനാണ് നൽകിയിട്ടുള്ളത്. ഇതിന്റെ മുൻഭാഗം ബൈക്കിനേയും പിൻവശം സ്കൂട്ടറിനേയും അനുസ്മരിപ്പിക്കുന്ന തരത്തിലാണ്.

തദ്ദേശീയമായി പ്യാജിയോയുടെ മഹാരാഷ്ട്രയിലുള്ള ബാരാമതി പ്ലാന്റിലാണ് സ്കൂട്ടർ നിർമാണം നടത്തിയിരിക്കുന്നത്.

11.4ബിഎച്ച്പിയും1.5എൻഎം ടോർക്കും നൽകുന്ന 150സിസി എയർകൂൾഡ് 3 വാൾവ് എൻജിനാണ് ഈ സ്കൂട്ടറിന് കരുത്തേകുന്നത്.

ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തിയിട്ടുള്ള 14 ഇഞ്ച് 5 സ്പോക് അലോയ് വീലുകളാണ് അപ്രീലിയിൽ ഉപയോഗിച്ചിരിക്കുന്നത്.

ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ

കൗമാരക്കാരുടെ അഭിരുചിക്കൊത്ത ബൈക്കുകൾ


Click it and Unblock the Notifications








