മോട്ടോ-സ്കൂട്ടർ വിശേഷണമുള്ള അപ്രീലിയ സ്കൂട്ടർ അവതരിച്ചു!!
കാത്തിരിപ്പിനൊടുവിൽ അപ്രീലിയയുടെ മോട്ടോസ്കൂട്ടർ എന്നവിശേഷണമുള്ള എസ്ആർ 150 വിപണിയിലെത്തിച്ചേർന്നു. പൂനൈ എക്സ്ഷോറൂം 65,000രൂപയാണ് അപ്രീലിയ സ്കൂട്ടറിന്റെ പ്രാരംഭ വില. ലോക സൂപ്പർസ്റ്റോക്ക് ചാമ്പ്യൻ ലോറെൻസോ സാവദോരിയാണ് സ്കൂട്ടറിനെ വിപണിലവതിരിപ്പിച്ചത്.
ഭാവി ഗതാഗതം മാറ്റിമറിക്കാൻ ത്രീവീലർ സ്കൂട്ടർ
ബൈക്കും സ്കൂട്ടറും സംയോജിച്ചുള്ള ഡിസൈനിൽ ഇറങ്ങിയ അപ്രീലിയ സ്കൂട്ടറിന് യുവമനസുകളെ ആകർഷിക്കാൻ കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് കമ്പനി. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു ഇറ്റാലിയൻ നിർമാതാവായ അപ്രീലിയ ഈ സ്കൂട്ടറിന്റെ ആദ്യപ്രദർശനം നടത്തിയത്.

വെസ്പ ഡീലർഷിപ്പുകൾ വഴി ഒരു മാസം മുമ്പുതന്നെ സ്കൂട്ടറിന്റെ ബുക്കിംഗും ആരംഭിച്ചിരുന്നു. 5,000രൂപയായിരുന്നു ബുക്കിംഗ് തുകയായി സ്വീകരിച്ചിരുന്നത്.

പുതിയ അപ്രീലിയ എസ്ആർ 150 സ്കൂട്ടർ ഇപ്പോൾ പെടിഎം മുഖേനയും ബുക്ക് ചെയ്യാവുന്നതാണ്. വിപണനവും ഉടൻ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

11.4ബിഎച്ച്പിയും 11.5എൻഎം ടോർക്കും നൽകുന്ന 154.4സിസി സിങ്കിൾ സിലിണ്ടർ ഫോർ-സ്ട്രോക്ക് എൻജിനാണ് സ്കൂട്ടറിൽ ഉപയോഗിച്ചിട്ടുള്ളത്.

വെസ്പ 150 സ്കൂട്ടറിന് കരുത്തേകുന്ന അതെ എൻജിനാണ് അപ്രീലിയയിലും ഉള്ളത്. കൂടാതെ സിവിടി ഗിയർബോക്സും നൽകിയിട്ടുണ്ട്.

മണിക്കൂറിൽ 95കിലോമീറ്റർ ഉയർന്ന വേഗതയുള്ള സ്കൂട്ടറിന് 45km/l ആണ് ഇന്ധനക്ഷമത.

യൂറോപ്യൻ പരാമ്പരാഗത ശൈലിയിൽ മുൻഭാഗം ബൈക്കിനേയും പിൻവശം സ്കൂട്ടറിനേയും അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സ്കൂട്ടറിന്റെ രൂപകല്പന.

സ്പോർട്സ് ബൈക്കിന്റെ ഡ്രൈവിംഗ് അനുഭൂതിയും ഗിയർലെസ് സ്കൂട്ടറിന്റെ കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന സ്കൂട്ടറാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മുൻഭാഗത്തായി ടെലിസ്കോപിക് ഫോർക്ക് സസ്പെൻഷനും പിന്നിൽ മോണോഷോക്കുമുള്ള സ്കൂട്ടറിന് 14 ഇഞ്ച് ട്യൂബ്‌ലെസ് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്.

സാധാരണ സ്കൂട്ടർ ടയറുകളേക്കാൾ വലുപ്പമേറിയ ടയറുകളാണ് അപ്രീലിയയ്ക്ക് നൽകിയിരിക്കുന്നത്. 14 ഇഞ്ച് ടയറുകൾക്ക് പറ്റിയ വലിയ വീൽ ആർച്ചുകളും ഉപയോഗിച്ചിട്ടുണ്ട്.

ബ്രേക്കിനെ കുറിച്ച് പറയുകയാണെങ്കിൽ മുന്നിൽ 220എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 140എംഎം ഡ്രം ബ്രേക്കുമാണ് നൽകിയിട്ടുള്ളത്.

ഡ്യുവൽ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മറ്റ് സ്കൂട്ടറുകളിൽ ഇല്ലാത്തൊരു സവിശേഷതയായ ഹെഡ്‌ലൈറ്റ് പാസ് സ്വിച്ചും അപ്രീലിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നുള്ളതൊരു പ്രത്യേകതയാണ്.

അപ്രീലിയയുടെ എസ് ആർ 150 സ്കൂട്ടറിന് പറയത്തക്ക എതിരാളികളൊന്നുമില്ലെങ്കിലും സ്വന്തം കൂടപിറപ്പെന്ന് പറയാവുന്ന വെസ്പ150സ്കൂട്ടറിനെ തന്നെയായിരിക്കും എതിരിടേണ്ടി വരിക.


Click it and Unblock the Notifications








