മോട്ടോ-സ്കൂട്ടർ അപ്രീലിയ വരുന്നു ആഗസ്ത് 10ന്
പ്രമുഖ ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാവായ പ്യാജിയോ സ്കൂട്ടറിന്റേയും ബൈക്കിന്റേയും സവിശേഷതകളടങ്ങിയ 'അപ്രീലിയ എസ്ആർ150'-യെ ആഗസ്ത് 10ഓടുകൂടി വിപണിയിലെത്തിക്കും. അപ്രീലിയ ബ്രാന്റിൽ വിപണിയിലെത്തുന്ന ആദ്യത്തെ മോട്ടോ-സ്കൂട്ടറാണിത്. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലുടെയായിരുന്നു ആദ്യ അരങ്ങേറ്റം കുറിച്ചത്.
മറ്റൊരു പുത്തൻ അപ്രീലിയ സ്കൂട്ടർ കൂടി ഇന്ത്യയിൽ
പൂനൈ എക്സ്ഷോറൂം 65,000രൂപ പ്രാരംഭവിലയിലായിരിക്കും ഈ മോട്ടോർസ്കൂട്ടർ വിപണിയിലെത്തുക. 5,000രൂപ ഈടാക്കി ഇതിനകം തന്നെ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞിരുന്നു. മോട്ടോ-സ്കൂട്ടർ സവിശേഷതകളുള്ള അപ്രീലിയ എസ്ആർ 150ന് വിപണിയിൽ മികച്ച ചലനം സൃഷ്ടിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി.

പ്രത്യേകിച്ചും യുവമനസുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അപ്രീലിയ സ്കൂട്ടറിന്റെ വിപണിയിലേക്കുള്ള വരവ്.

സ്പോർട്സ് ബൈക്കിന്റെ ഡ്രൈവിംഗ് അനുഭൂതിയും ഗിയർലെസ് സ്കൂട്ടറിന്റെ കാര്യക്ഷമതയും അടങ്ങിയ സ്കൂട്ടർ യുവതലമുറയുടെ പ്രിയമേറിയ സ്കൂട്ടറാകുമെന്നതിൽ സംശയമില്ല.

അഗ്രസീവ് ലുക്ക് പകരുന്ന സ്കൂട്ടറിന് യൂറോപ്പ്യൻ പരാമ്പരാഗത ശൈലിയിലുള്ള ഡിസൈനാണ് നൽകിയിട്ടുള്ളത്.

ഇതിന്റെ മുൻഭാഗം ബൈക്കിനേയും പിൻവശം സ്കൂട്ടറിനേയും അനുസ്മരിപ്പിക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

11.4ബിഎച്ച്പിയും 1.5എൻഎം ടോർക്കും നൽകുന്ന 150സിസി എയർകൂൾഡ് 3 വാൾവ് എൻജിനാണ് ഈ സ്കൂട്ടറിന്റെ കരുത്ത്.

മറ്റ് സ്കൂട്ടറുകളെപ്പോലെ സിവിടി ഗിയർബോക്സാണ് അപ്രീലയിലും നൽകിയിട്ടുള്ളത്.

14 ഇഞ്ച് 5 സ്പോക് അലോയ് വീലുകളാണ് അപ്രീലിയ സ്കൂട്ടറിന്റെ മറ്റൊരു പ്രത്യേകത.

സാധാരണ സ്കൂട്ടർ ടയറുകളേക്കാൾ വലുപ്പമേറിയ ടയറുകളാണ് ഇതിനുള്ളത്. 14 ഇഞ്ച് ടയറുകൾക്ക് പറ്റിയ വലിയ വീൽ ആർച്ചുകളാണ് നൽകിയിട്ടുള്ളതും.

മുന്നിൽ ടെലിസ്കോപിക് ഫോർക്ക് സസ്പെൻഷനും പിന്നിൽ മോണോഷോക്കുമാണ് ഈ സ്കൂട്ടറിന് നൽകിയിട്ടുള്ളത്.

ബ്രേക്കിനെ കുറിച്ച് പറയുകയാണെങ്കിൽ മുന്നിൽ 220 എംഎം ഡിസ്ക് ബ്രേക്കുകളും പിന്നിൽ 140എംഎം ഡ്രം ബ്രേക്കുകളുമാണ് ഉള്ളത്.

ബോഡി ഗ്രാഫിക്സുകളും ഡ്യുവൽ ടോൺ സീറ്റുകളും ഒതുക്കമുള്ള ഗ്രാബ് റെയിലുമാണ് സ്കൂട്ടറിന്റെ മറ്റു പ്രത്യേകതകൾ

രണ്ട് വ്യത്യസ്ത നിറങ്ങളിലായിരിക്കും അപ്രീലിയ എസ്ആർ 150 സ്കൂട്ടർ വിപണിയിലെത്തുന്നത്.

ആഗസ്ത് 10 ന് വിപണിയിലെത്തുന്ന എസ് ആർ 150 സ്കൂട്ടറിന് പറയത്തക്ക എതിരാളികളൊന്നുമില്ലെങ്കിലും സ്വന്തം കൂടപിറപ്പെന്ന് പറയാവുന്ന വെസ്പ150സ്കൂട്ടറിനെ തന്നെയായിരിക്കും എതിരിടേണ്ടി വരിക.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

ടിവിഎസിന്റെ പുത്തൻ സ്പോർട്സ് ബൈക്ക് ഉടൻ വിപണിയിൽ


Click it and Unblock the Notifications








