ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടർ പ്രദർശിപ്പിച്ചു

By Praseetha

ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അതേർ എനർജി എന്ന കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറായ എസ്340നെ അവതരിപ്പിച്ചത്. ബാംഗ്ലൂരിൽ വച്ച് നടന്ന SURGE ഇവന്റിൽ വച്ചായിരുന്നു പ്രദർശനം നടത്തിയത്. തരുൺ മേത്ത, സ്വപ്നിൽ ജെയിൻ എന്നീ രണ്ട് ഐഐടി ഗ്രാജ്വേറ്റുകളാണ് ടെക് പ്രേമികൾക്ക് വേണ്ടി ഈ ഇലക്ട്രിക് സ്കൂട്ടർ രൂപകൽപന ചെയ്തത്.

ഇലക്ട്രിക് സ്കൂട്ടർ

ഓൺ ബോർഡ് നാവിഗേഷൻ സിസ്റ്റവും 24/7 കണക്ടിവിറ്റിയും ഉൾപ്പെടുത്തിയ ടച്ച് സ്ക്രീൻ ഡാഷ് ബോർഡാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന് നൽകിയിരിക്കുന്നത്. റിമോട്ട് അപ്ലിക്കേഷൻ കൺട്രോൾ, ലൈറ്റ് സെൻസിംഗ് ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

ലിതിയം-ഇയോൺ ബാറ്ററിയാണ് അതേർ എസ്340യ്ക്ക് കരുത്തേകുന്നത്. മണിക്കൂറിൽ 80ശതമാനം വരെ ചാർജ് ചെയ്യപ്പെടുന്നു എന്നതാണ് ഈ ബാറ്ററിയുടെ പ്രത്യേകത. ഒരു തവണ ചാർജ് ചെയ്തുകഴിഞ്ഞാൽ 60 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വഴിയിൽ വച്ച് ചാർജ് തീരുകയാണെങ്കിൽ 5എ സോക്കറ്റിൽ കണക്ട് ചെയ്ത് ചാർജ് ചെയ്യാവുന്നതാണ്. മണിക്കൂറിൽ 72 കിലോമീറ്ററാണ് പരമാവധി വേഗത. ഇപ്പോൾ അതേർ എസ്340 നിങ്ങളുടെ മൊബൈൽ വഴി ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ കമ്പനി ഹോം ഡെലിവറിക്കുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. എസ്340-ന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.

More from DriveSpark

Article Published On: Wednesday, February 24, 2016, 12:32 [IST]
English summary
Ather Unveils Peppy Looking Eco Friendly Smart Electric Scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X