പുതിയ പൾസർ 400 ക്രൂസർ സ്പോർടുമായി ബജാജ്

By Praseetha

ബജാജിൽ നിന്നുള്ള പുതിയ പൾസർ 400 ക്രൂസർ സ്പോർട് ഇന്ത്യൻ നിരത്തിൽ പരീക്ഷണം നടത്തുന്നതായി കണ്ടെത്തി. 2014 ഓട്ടോഎക്സ്പോയിലാണ് ആദ്യമായി ഈ പെർഫോമൻസ് ക്രൂയിസറിനെ പ്രദർശിപ്പിച്ചത്. അതുനുശേഷം ഇപ്പോഴാണ് ടെസ്റ്റിംഗ് നടത്തുന്ന തീതിയിൽ ഈ ബൈക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അടുത്തവർഷമാണ് കമ്പനിയിതിനെ വിപണിയിലെത്തിക്കുന്നത്.

എൻഫീൽഡിനെ എതിരിടാൻ പുതിയ ബൈക്കുകളുമായി ബജാജ്

റോയൽഎൻഫീൽഡിന്റെ അധീനതയിലുള്ള 350-600സിസി സെഗമെന്റിൽ റോയൽഎൻഫീൽഡിന് എതിരാളിയായിട്ട് ബജാജ് പുതിയ ബൈക്കുകളെ എത്തിക്കുന്നമെന്ന് ഇതിനകം വ്യക്തമാക്കിയിരുന്നു. അതിന് മുന്നോടിയായിട്ടാകാം ബജാജ് 400സിഎസ് ബൈക്കുമായി എത്തുന്നത്.

പുതിയ പൾസർ 400 ക്രൂസർ സ്പോർടുമായി ബജാജ്

ബൈക്ക് മൊത്തമായി മൂടപ്പെട്ട രീതിയിലാണ് പരീക്ഷണയോട്ടം നടത്തിയിട്ടുള്ളത്. 2014 ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കൺസ്പെറ്റ് മോഡലിൽ നിന്നും അല്പം മാറ്റങ്ങൾ വരുത്തിയാണ് ബൈക്ക് അവതരിപ്പിച്ചിട്ടുള്ളത്.

പുതിയ പൾസർ 400 ക്രൂസർ സ്പോർടുമായി ബജാജ്

സിങ്കിൾ പീസ് ഹാന്റിൽ ബാർ, പുതുക്കിയ ഫ്യുവൽ ടാങ്ക്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടാക്കോ മീറ്റർ, ട്വിൻ എൽഇഡി ടെയിൽ ലൈറ്റ്, സാമാന്യം വലുപ്പമുള്ള എക്സോസ്റ്റ്, സ്പ്ലിറ്റ്-സ്പോക്ക് ടർബൈൻ സ്റ്റൈൽ അലോയ് എന്നിവയൊക്കെ ഉൾപ്പെടുത്തിട്ടുണ്ടെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

പുതിയ പൾസർ 400 ക്രൂസർ സ്പോർടുമായി ബജാജ്

സസ്പെൻഷനെ കുറിച്ച് പറയുകയാണെങ്കിൽ റെഗുലർ ഫ്രണ്ട് ഫോർക്കുകളും പിന്നിലായി മോണോഷോക്കും നൽകിയിട്ടുണ്ട്.

പുതിയ പൾസർ 400 ക്രൂസർ സ്പോർടുമായി ബജാജ്

എബിഎസ് ഉൾപ്പെടുത്തിയ ഡിസ്ക് ബ്രേക്കുകളാണ് ഇരുചക്രങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്.

പുതിയ പൾസർ 400 ക്രൂസർ സ്പോർടുമായി ബജാജ്

കെടിഎം 390 ഡ്യൂക്കിലുള്ള സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് 373.4സിസി എൻജിനാണ് ഉപയോഗിച്ചിരിക്കാൻ സാധ്യത.

പുതിയ പൾസർ 400 ക്രൂസർ സ്പോർടുമായി ബജാജ്

44.4ബിഎച്ച്പിയും 35എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

പുതിയ പൾസർ 400 ക്രൂസർ സ്പോർടുമായി ബജാജ്

അടുത്ത വർഷം വിപണിയിലെത്തിക്കുന്ന പുതിയ ബജാജ് പൾസറിന് കെടിഎം 390 ഡ്യൂക്ക്, ബെനലി ടിഎൻടി300, റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നിവയാണ് മുൻനിര എതിരാളികൾ.

പുതിയ പൾസർ 400 ക്രൂസർ സ്പോർടുമായി ബജാജ്

ഇതിന്റെ വില ദില്ലി എക്സ്ഷോറൂം രണ്ട് ലക്ഷത്തിന് താഴെയാകാനാണ് സാധ്യത.

കൂടുതൽ വായിക്കൂ

പുതിയ 155സിസി ബൈക്കുമായി മഹീന്ദ്ര

കൂടുതൽ വായിക്കൂ

കൂടുതൽ പുതുമയുമായി ഹോണ്ട ഡ്രീം നിയോ എത്തി

കൂടുതൽ വായിക്കൂ

സുസുക്കി ഹയാതെയുടെ പുത്തൻ പതിപ്പ് വിപണിയിൽ

More from DriveSpark

Article Published On: Monday, April 11, 2016, 16:06 [IST]
English summary
Bajaj Pulsar CS400 test mule spotted for the first time
കൂടുതല്‍... #ബജാജ് #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X