ബജാജ് സിടി100ബി ആകർഷകമായ വിലയിൽ
ബജാജ് ഓട്ടോ ആകർഷകമായ വില നിരക്കിലാണ് ഈ പുതിയ കമ്മ്യൂട്ടർ ബൈക്കിനെ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. സിടി100ബി എന്നാണ് ഈ മോഡലിന് നൽകിയിരിക്കുന്ന പേര്. ഇതിൽ 'ബി' എന്തിനെ കുറിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല. വെറും 31,888 രൂപയാണ് ഇതിന്റെ പൂനൈ എക്സ്ഷോറൂം വില.
Also Read: കപ്പലുരുക്കി ഒരു ബൈക്ക് നിർമാണം
റെഗുലർ സിടി 100 മോഡലിലുള്ള അതെ 97.2സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. 8.04എൻഎം ടോർക്കും 8.08ബിഎച്ച്പി കരുത്തുമാണ് ഈ എൻജിൻ നൽകുന്നത്. 4സ്പീഡ് ഗിയർബോക്സാണ് ഘടിപ്പിച്ചിട്ടുള്ളത്. ലിറ്റിന് 89.5കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കുറച്ച് മാറ്റങ്ങൾ ഒഴിച്ച് സിടി 100 മോഡലിന് സമാനമായ ഡിസൈനാണ് ഇതിനും നൽകിയിരിക്കുന്നത്. ബിക്കിനി ടൈപ്പ് ഫെയറിംഗിനു പകരം റൗണ്ട് ഹെഡ്‌ലൈറ്റുകളാണ് നൽകിയിരിക്കുന്നത്. ഈ ബൈക്കിനൊരു സ്റ്റീൽ ഗ്രാബ് റെയിൽ നൽകിയിട്ടുണ്ട്. കൂടാതെ അലൂമിനിയം ഗ്രാബ് റെയിലിന് പകരം ലഗേജ് റാക്കാണ് നൽകിയിരിക്കുന്നത്.

മുൻ മോഡലിന്റെ അതെ കളർ ഓപ്ഷനാണ് ഇതിന് കൊടുത്തിരിക്കുന്നത്.
എൻജിന് സിലിവർ കളറും എക്സോസ്റ്റ് പൈപ്പ് ബ്ലാക്ക് നിറത്തിലുമാണ് കൊടുത്തിട്ടുള്ളത്. നീളമേറിയ സീറ്റും ഫ്യുവൽ ടാങ്കിന് കുറുകെയുള്ള സ്റ്റിക്കറുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.ഫെബ്രുവരി 1ന് കമ്പനി എല്ലാ പുതിയ കമ്മ്യൂട്ടർ ബൈക്കുകളുടേയും പ്രദർശനം നടത്തുന്നതായിരിക്കും.


Click it and Unblock the Notifications








