പെടിഎംമിൽ ബജാജ് സിടി100ബിക്ക് വമ്പിച്ച ഓഫർ
കുറഞ്ഞ വിലയ്ക്ക് നിങ്ങൾ ഒരു ബൈക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇതാ ഒരു സുവർണാവസരം വന്നിരിക്കുന്നു. ബജാജ് സിടി100ബി ഇപ്പോൾ വെറും 27,668 രൂപയ്ക്ക് പെടിഎം വഴി ലഭ്യമാക്കിയിരിക്കുന്നു. 32,668 രൂപയാണ് ഇതിന്റെ മുംബൈ എക്സ്ഷോറൂം വില. 5,000രൂപയുടെ ക്യാഷ് ബാക്ക് ഏർപ്പെടുത്തിയതിനാലാണ് ഈ വിലക്കുറവിൽ ലഭിക്കുന്നത്.
തുടക്കത്തിൽ നിങ്ങൾ പെടിഎം വഴി പർചേസ് ചെയ്യുമ്പോൾ മൊത്തം തുകയും നൽകേണ്ടതായിട്ടുണ്ട്. പിന്നീട് 5,000രൂപ പെടിഎം എക്കാണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതായിരിക്കും. ബജാജ് സിടി100ബിയുടെ സവിശേഷതകൾ എന്തോക്കെയെന്ന് സ്ലൈഡുകളിൽ വിശദമായി നൽകിയിട്ടുണ്ട് തുടർന്നു വായിക്കൂ.

പുതിയ ബജാജ് സിടി100 ബൈക്കിനെ കഴിഞ്ഞമാസമാണ് കമ്പനി വിപണിയിൽ എത്തിച്ചത്. സ്പോക്ക് വീലുകളും റൗണ്ട് ഹെഡ്‌ലാമ്പും ഉള്ള ബജാജ് സിടി100നെ അനുസ്മരിപ്പിക്കുന്നു ഈ പുത്തൻ ബൈക്ക്.

പഴയ സിടി 100ലുള്ള അതെ 99.27സിസി എയർകൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

8.2കുതിരശക്തിയും 8.05എൻഎം ടോർക്കുമാണ് ഈ ബൈക്കിനുള്ളത്.

കൂടാതെ 4 സ്പീഡ് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്. 99.1km/l മൈലേജാണ് കമ്പനി വാഗ്‌ദാനം ചെയ്തിരിക്കുന്നത്.

പുതിയ ബജാജ്സിടി100ബിയിൽ റൗണ്ട് ഹെഡ്‌ലാമ്പ്, സ്പോക്ക് വീൽസ്, ലാർജ് സീറ്റ്, പില്ല്യൺ ഗ്രാമ്പ് റെയിലുമായി ഘടിപ്പിച്ചിട്ടുള്ള ലഗേജ് കാരിയർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

സ്റ്റാൻന്റേഡ് ബജാജ് സിടി100ന്റെ എൻട്രി-ലെവൽ വേരിയന്റുകളെ അപേക്ഷിച്ച് പുതിയ സിടി100ബിയുടെ വിലയിൽ 4,000രൂപയുടെ വ്യത്യാസമാണുള്ളത്.

ബജാജ് സിടി100ബി ആകർഷകമായ വിലയിൽ


Click it and Unblock the Notifications








