കരുത്തിന്റെ പ്രതീകം ബജാജ് 'ഡോമിനാർ'-400സിസി അവതരിച്ചു!!
ബജാജ് നിർമിച്ചതിൽ ഏറ്റവും കരുത്തേറിയ 400സിസി മോട്ടോർസൈക്കിൾ 'ഡോമിനാർ' വിപണിയിലെത്തിച്ചേർന്നു. കരുത്തുകൊണ്ട് വിപണിയിലൊരു വിപ്ലവം തന്നെ സൃഷ്ടിക്കും ഡോമിനാർ.
കരുത്തിന്റെ പ്രതീകമെന്ന് വിശേഷണമുള്ള ബജാജ് ഡോമിനാർ 400സിസി മോട്ടോർസൈക്കിൾ അരങ്ങേറ്റം കുറിച്ചു. ഡോമിനാറിന്റെ നോൺ-എബിഎസ് വേരിയന്റിന് ദില്ലി എക്സ്ഷോറൂം 1.36ലക്ഷവും ഡ്യുവൽ ചാനൽ എബിഎസ് വേരിയന്റിന് 1.50ലക്ഷവുമാണ് പ്രാരംഭവില.

ബജാജ് ഇന്ത്യയിലവതരിപ്പിക്കുന്ന പുതിയൊരു ബ്രാന്റ് ആയതുകൊണ്ടുതന്നെ ഏവരും കാത്തിരുന്ന ലോഞ്ച് കൂടിയായിരുന്നു ഇത്.

ബജാജ് ഇതുവരെ നിർമിച്ചതിൽ ഏറ്റവും കരുത്തേറിയ ബൈക്കാണ് ഡോമിനാർ. 15 വർഷത്തോളം നീണ്ടുനിന്ന പൾസർ ബ്രാന്റിന്റെ ആധ്യപത്യത്തിനൊടുവിൽ പുതിയൊരു ബ്രാന്റാണ് ഉദയം കൊണ്ടിരിക്കുന്നത്.

400സിസി സെഗ്മെന്റിൽ അവതരിക്കുന്ന ഈ കരുത്തൻ ബൈക്ക് ബൈക്ക് പ്രേമികൾക്കിടയിൽ ഒരു കൗതുകം തന്നെയായിരുന്നു. അതുകൊണ്ടു തന്നെ ഒരു വിപ്ലവകരമായ മാറ്റം ഡോമിനാറിന് സൃഷ്ടിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസവുമുണ്ട് കമ്പനിക്ക്.

2014 ഓട്ടോഎക്സ്പോയിലായിരുന്നു പൾസർ സിഎസ് 400 എന്ന പേരിൽ ഈ ബൈക്കിന്റെ കൺസ്പെറ്റ് മോഡൽ ആദ്യമായി അവതരിച്ചത്. കൺസ്പെറ്റ് മോഡലിൽ നിന്നും വലിയ വ്യത്യാസമൊന്നുമില്ലാതെയാണ് രുപകല്പന നടത്തിയിരിക്കുന്നത്.

ഒരേയൊരു മാറ്റം എന്നുപറയാനുള്ളത് തലകീഴായ ഫ്രണ്ട് ഫോർക്കുകൾക്ക് പകരം പരമ്പരാഗ രീതിയിലുള്ള ടെലിസ്കോപിക് സസ്പെൻഷൻ മുൻഭാഗത്തും മോണോഷോക്ക് സസ്പെൻഷൻ പിന്നിലുമായി നൽകിയിരിക്കുന്നു.

ബിഎസ്IV ചട്ടങ്ങൾ അനുശാസിക്കുന്ന 373.3സിസി ലിക്വിഡ് കൂൾഡ് സിങ്കിൾ സിലിണ്ടർ ട്രിപ്പിൾ സ്പാർക് എൻജിനാണ് ഡോമിനാറിന്റെ കരുത്ത്. 34.5ബിഎച്ച്പിയും 35എൻഎം ടോർക്കും നൽകുന്ന എൻജിനിൽ ഫ്യുവൽ ഇൻഞ്ചെക്ഷൻ സിസ്റ്റം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഈ എൻജിനിൽ ചേർത്തിരിക്കുന്നത്. നിശ്ചലാവസ്ഥയിൽ നിന്നും 100 കിലോമീറ്റർ എത്തിച്ചേരാൻ 8.2സെക്കന്റുമാത്രമാണ് ഈ ബൈക്കിന് ആവശ്യമായി വരുന്നത്. കൂടാതെ 148km/h ആണ് ഉയർന്ന വേഗത.

1.3ലിറ്റർ ശേഷിയുള്ള ഇന്ധനടാങ്കാണ് ഡോമിനാറിനുള്ളത്. മൈലേജ് സംബന്ധിച്ച കാര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ എതിരാളികളായ മോജോ, റോയൽഎൻഫീൽഡ് ബൈക്കുകൾ 36km/l, 37km/l എന്നീ നിരക്കിലാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.

ടെലിസ്ക്കോപിക് ഫ്രണ്ട് ഫോർക്ക്, പിന്നിൽ അഡ്ജസ്റ്റബിൾ മോണോഷോക്ക്, ഡ്യുവൽ ചാനൽ എബിഎസ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഫ്യുവൽ ടാങ്കിലുള്ള ഡിസ്പ്ലെ എന്നീ ഫീച്ചറുകളും ഡോമിനാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ ഉടൻ തന്നെ നിർബന്ധമാക്കാൻ പോകുന്ന സേഫ്റ്റി ഫീച്ചറായ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും ഡോമിനാറിന്റെ പ്രത്യേകതയാണ്.

ട്വിലൈറ്റ് പ്ലം, മിഡ്‌നൈറ്റ് ബ്ലൂ, മൂൺ വൈറ്റ് എന്നീ മൂന്ന് സവിശേഷ നിറങ്ങളിലാണ് ഡോമിനാർ അവതരിച്ചിട്ടുള്ളത്.

ബജാജ് ഡോമിനാറിനുള്ള ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു. ബുക്കിംഗ് തുകയായി 9,000രൂപ ഈടാക്കി ബുക്കിംഗ് നടത്താവുന്നതാണ്. ജനവരി പകുതിയോടെയായിരിക്കും ഡെലിവറിയും ആരംഭിക്കുക.

റോയൽ എൻഫീൽഡ്, മഹീന്ദ്ര മോജോ ബൈക്കുകളുമായുള്ള മത്സരം കൂടുതൽ കൊഴുപ്പിക്കുന്നതിനായിരിക്കും ഡോമിനാറിന്റെ നിരത്തിലേക്കുള്ള വരവ്.

ബജാജ് ഡോമിനാർ കീ ഫീച്ചറുകൾ
- എൻജിൻ: 373.3സിസി
- പവർ: 43.5ബിഎച്ച്പി
- ടോർക്ക്: 35എൻഎം
- ഭാരം: 182കി.ഗ്രാം
- 0-100km/h ആക്സിലറേഷൻ: 8.2സെക്കന്റ്

ടോപ്പ് സ്പീഡ്: 148km/h
ഫ്യുവൽ ടാങ്ക്: 13ലിറ്റർ
ഫ്രണ്ട് ടയർ: 110/70-17 ഇഞ്ച്
റിയർ ടയർ: 150യ60-17ഇഞ്ച്
ഗ്രൗണ്ട് ക്ലിയറൻസ്: 157എംഎം


Click it and Unblock the Notifications








