യുവാക്കളെ തേടി കരുത്തുറ്റ പൾസർ എത്തുന്നു!
ബജാജിന് കൂടുതൽ ജനപ്രീതി നേടിക്കൊടുത്ത പൾസറിന്റെ കരുത്തുറ്റ വകഭേദം സിഎസ് 400 ഉടൻ വിപണിയിലെത്തും. ഓക്ടോബർ അവസാനത്തോടു കൂടി വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
ഒന്നാമൻ സ്പ്ലെന്റർ തന്നെ; ടോപ്പ് ടെന്നിലേക്ക് ബജാജ് വി15നും
ഇന്ത്യയിൽ എൻട്രി-ലെവൽ, ടോപ്പ്-എന്റ് ലെവൽ ടൂവീലർ മേഖലയിൽ കൂടുതൽ വിപണിവിഹിതമുള്ള കമ്പനിയാണ് ബജാജ്. പുതിയ പൾസർ സിഎസ്400 ഇറക്കുന്നത് വഴി പ്രീമിയം ബൈക്ക് സെഗ്മെന്റിൽ ഒരു സ്ഥാനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് ബജാജ്.

പുതിയ പൾസറിലെ സിഎസ് ക്രൂസിംഗ് സ്പോർട്സ് എന്നതിനെ കുറിക്കുന്നു. പേരു സൂചിപ്പിക്കുന്നത് പോലെ ക്രൂസർ ബൈക്കുകൾ ഹരമായിട്ടുള്ള യുവതലമുറയെ ലാക്കികൊണ്ടാണ് ബജാജ് ബൈക്കിറക്കുന്നത്.

2016ദില്ലി ഓട്ടോഎക്സ്പോയിൽ കമ്പനിയിതിന്റെയൊരു കൺസ്പെറ്റിനെ അവതരിപ്പിച്ചിരുന്നു.

എൽസിഡി ഡിസ്പ്ലേ യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രമെന്റേഷൻ, സ്പോർടി എക്സോസ്റ്റ്, അലോയ് വീലുകൾ, എൽഇഡി ടെയിൽലാമ്പ് എന്നീ സവിശേഷതകളാണ് പുതിയ പൾസറിൽ ഉപയോഗിച്ചിരിക്കുന്നത്.

ഡ്യൂക്ക് 390, ആർസി 390 മോഡലുകളിൽ ഉപയോഗിച്ചിട്ടുള്ള 373.2 സിസി എൻജിനാണ് പൾസറിൽ നൽകിയിട്ടുള്ളത്

44 ബിഎച്ച്പിയുള്ള സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് കരുത്തേകുന്നത്.

ബ്രേക്കിനെ കുറിച്ച് പറയുകയാണെങ്കിൽ മുന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുകളും പിറകിൽ എബിഎസുമാണ് നൽകിയിട്ടുള്ളത്.

കെടിഎം ബൈക്കുകളിലെ എൻജിനാണ് ഉപയോഗിച്ചതെങ്കിലും അവയേക്കാൾ കുറഞ്ഞവിലയ്ക്കാണ് പൾസർ സിഎസ്400നെ എത്തിക്കുന്നത്.

എക്സ്ഷോറൂം വില രണ്ട് ലക്ഷത്തോളമാകാനാണ് സാധ്യത.

മോജോ വരുന്നു കൂടുതൽ ആകർഷകമായി

125സിസി സെഗ്മെന്റിൽ 80km/l മൈലേജ് ബൈക്കുകൾ, വിശ്വാസമായില്ലേ


Click it and Unblock the Notifications








